ലേഖനം: അലങ്കാരം അല്ല അർപ്പണം ആകുന്നു നേതൃത്വം | ബ്ലെസൺ ജോൺ, ഡൽഹി
മാതൃക ഇല്ലാത്ത നേതൃത്വങ്ങൾ
ഇന്ന് പല പ്രസ്ഥാനങ്ങൾക്കും ഒരു ശാപം ആയി തീർന്നിരിക്കുന്നു. നേതൃത്വം എന്ന വാക്കേ ഉള്ളു എന്തിനു, ആരുടെ , എവിടെ എന്നൊക്കെ വിസ്മരിച്ചു, ലക്ഷ്യവും, ഉദ്ദേശവും, അതിന്റെ കൂടെ ലക്കും നഷ്ടപ്പെട്ടു എന്ന് പറയേണ്ടി വരും. നേതൃത്വം ഒരു ഉത്തരവാദിത്തമായി അല്ല മറിച്ച് ഒരു അലങ്കാരം ആയി അല്ലെങ്കിൽ പദവി മാത്രം ആയി കാണുവാൻ തുടങ്ങിയത് ആണ് നമുക്ക് നേരിട്ട വീഴ്ച.
അപ്പോൾ തന്നെ അതിൽ ഉള്ള കുറവും മനസ്സിൽ ആക്കാമല്ലോ.
ഉത്തരവാദിത്വം, വലിയ അർപ്പണവും പ്രവർത്തികളും ഉയർത്തി കാട്ടുമ്പോൾ ,
പദവി പ്രാധാന്യം, അലങ്കാരം മാത്രം ആകുന്നു . അതിൽ കൂടെ ഉയരുന്ന വ്യക്തി പ്രഭാവം, അതില്കൂടെ ലഭിക്കുന്ന മാന്യത, ബഹുമാനം , വരുമാനം ഇതൊക്കെ മുൻ നില്കുന്നു .
ഇന്ന് നമുക്ക് മുൻപിൽ ഉള്ള പല നേതൃത്വങ്ങളും ഈ രണ്ടു കാഴ്ചപ്പാടിൽ നോക്കിയാൽ നമ്മുടെ വീഴ്ച മനസ്സിൽ ആക്കാം .നേതൃത്വം ഒരു ഉത്തരവാദിത്തം ആണ് പദവി അലങ്കരിക്കൽ അല്ല .
ഇന്ന് ഉള്ള പല പ്രസ്ഥാനങ്ങളും നേതൃത്വത്തിൽ നിന്നവർ ഉത്തരവാദിത്തത്തോടെ തങ്ങളെ ഭരമേല്പിച്ചതു് നിർവ്വഹിച്ചതിന്റെ ഫലം ആണ് . അങ്ങനെ പ്രസ്ഥാനങ്ങൾ ആയി വളർന്നപ്പോൾ അലങ്കാരം വേണമെന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ
വളർച്ച പൂർണമായി എന്ന് കൂടെ തോന്നിയിട്ട് ആകണം അല്ലോ ?
ദൈവം വളർത്തി എടുത്ത നേതാക്കന്മാരെ ആണ് ഇന്ന് പ്രസ്ഥാനങ്ങൾ ആഗ്രഹിക്കേണ്ടത് , പ്രത്യേക താൽപര്യങ്ങൾ മുൻ നിർത്തി
തിരഞ്ഞെടുക്കുന്ന നേതാക്കളെ
അല്ല. മോശയെ ദൈവം
തിരഞ്ഞു എടുത്തു എന്ന് പറയുന്നതോ
അതോ വളർത്തി എടുത്തു എന്ന് പറയുന്നതോ ശരി ?
വളർത്തിഎടുത്തു എന്നതാകുന്നു ശരി. ഫറവോന്റെ കല്പനകളെ
അതിജീവിച്ചു ഫറവോന്റെ മുൻപിൽ തന്നെ വളർന്നു ഫറവോന്റെ മുൻപിൽ തന്റെ ജനത്തിനു വേണ്ടി എഴുനേറ്റു നിന്നു എങ്കിൽ അത് വളർത്തി എടുക്കപ്പെട്ട ഒരു മോശ ആണ്.
ഫറവോന്റെ കൊട്ടാരത്തിൽ
എത്തിയ മോശയ്ക്കു ഫറവോൻ
രാജകീയ സൗകര്യങ്ങൾ ഒരുക്കി എങ്കിലും തന്റെ ജനത്തെ കണ്ടു അടുത്ത് അറിയുവാൻ അവരുടെ ആവശ്യങ്ങളെ, അവരുടെ വേദനകളെ അറിയുവാൻ കഴിഞ്ഞത് മോശയിലെ നേതൃത്വത്തിന്റെ ആദ്യത്തെ അനുഭവങ്ങൾ ആകുന്നു. ഇത് എല്ലാം നേതൃത്വത്തിനും ഒന്നാമത് ആയി വളർത്തേണ്ട ഗുണം ആകുന്നു.
ഒരു പക്ഷെ അങ്ങനെ ഒരു
അനുഭവം ഇല്ലായിരുന്നു
എങ്കിൽ (തന്റെ ജനത്തിന് മധ്യത്തിൽ ദൈവം വളർത്തി എന്നൊരു അനുഭവം )
മോശയ്ക്കു മത്സരവും പിറുപിറുപ്പും ഉള്ളതായ ഒരു ജനത്തെ നയിക്കുവാൻ
കഴിയില്ലായിരുന്നു. വാക് ചാതുര്യം അല്ലെങ്കിൽ ഏതെങ്കിലും ഭൗതീക മുൻഗണന അല്ലായിരുന്നു
മോശയെ നേതൃത്വത്തിന് പ്രാപ്തൻ ആക്കിയത്. തന്റെ ജനത്തിന് വേണ്ടി അവരുടെ മദ്ധ്യേ ദൈവം വളർത്തി എടുത്ത നേതാവ് ആയിരുന്നു മോശ.
രണ്ടാമതായി മോശയിൽ കാണുന്ന നേതൃത്വ ഗുണം തനിക്ക് ലഭിച്ച നേതൃത്വം ദൈവം തനിക്കുമേൽ ഭരമേല്പിച്ച ഉത്തരവാദിത്തം എന്നതിൽ ഉപരി അതിനെ ഒരു പദവി എന്ന രീതിയിൽ അടക്കി വാഴുക, ആസ്വദിക്കുക
എന്നിങ്ങനെയുള്ള മാനുഷീക ദൗര്ബല്യങ്ങൾക്കു കീഴടങ്ങി ഇല്ല.
ഇത്രയധികം ജനങ്ങളെ നയിക്കുമ്പോൾ ദൈവീക അരുളപ്പാടുകൾ ലഭിക്കുന്ന
വ്യക്തി എന്നൊക്കെ നിലയിൽ
തന്നെ തന്നെ ഉയർത്തുവാൻ
മോശ ശ്രമിച്ചില്ല എന്നത് നേതൃത്വത്തിന്റെ ഒരു വലിയ ഗുണം ആയി എണ്ണേണ്ടതുണ്ട്.
മൂന്നാമതായി മോശയിൽ കാണാവുന്ന നേതൃത്വ ഗുണം ജനത്തിന്റെ നന്മ തന്റെ ഉത്തരവാദിത്തം എന്ന് മനസ്സിൽ ആക്കി
തന്റെ അധികാരങ്ങൾ
അവരിൽ യോഗ്യരായവരെ
കണ്ടുപിടിച്ചുഉത്തരവാദിത്തപെടുത്തുന്നു ,തന്റെ അധികാരത്തിൽ ഉപരിയായി ജനത്തിന് എന്ത് പ്രയോജനപ്പെടും
എന്ന് മനസ്സിൽ ആക്കി പ്രവർത്തിക്കുന്നത് ഉത്തമ നേതൃത്വ ഗുണം ആകുന്നു.
നാലാമതായി എതിരായി വരുന്നവരുടെ മേൽ തന്റെ അധികാരം ഉപയോഗിച്ചില്ല കൈയേറ്റം ചെയ്തില്ല .
കോപം ഉള്ളവൻ ആയിരുന്നു മോശ
എങ്കിലും, മോശ കോരഹിനെതിരെ ഒന്നും ചെയ്തില്ല. കോപത്തോടെ പെരുമാറുന്നതിനുപകരം, മോശ ആദ്യം കമിഴ്ന്നു വീണു പ്രാർത്ഥിച്ചു, തുടർന്ന് ബൈബിളിലെ സംഖ്യാപുസ്തകത്തിൽ വിവരിച്ചിരിക്കുന്നതുപോലെ, നേതൃത്വത്തിന്റെ നിയമസാധുത തെളിയിക്കാൻ ദൈവാനുഗ്രഹത്താൽ ഒരു പരീക്ഷണം നിർദ്ദേശിച്ചു. അതിന്റെ ഫലം ദൈവത്തിൽ നിന്നുള്ള ഒരു ന്യായവിധിയായിരുന്നു.
അഞ്ചാമതായി, ദൈവീക
സാന്നിധ്യം ആണ് തന്റെ ബലം
താൻ തന്റെ ബുദ്ധിയെയും ശക്തിയെയും ദൈവ സന്നിധിയിൽ സമർപ്പിച്ചവൻ ആയിരുന്നു എന്നതിനാൽ പറയുന്നു തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ
എന്ന്. തന്റെ അനുഭവ പാഠങ്ങൾ
അല്ല സാമർഥ്യം അല്ല ദൈവീക
സാനിധ്യം മുൻപേ
നടക്കുവാൻ ആഗ്രഹിക്കുന്ന ഒരു
നേതൃത്വം ഉത്തമ നേതൃത്വം ആകുന്നു .
നേതൃത്വ ഗുണ സമ്പന്നരായ നേതൃത്വം പ്രസ്ഥാനങ്ങളെ ലക്ഷ്യ പൂര്ണര് ആകുവാൻ സഹായിക്കട്ടെ
അതിനായി പ്രാർത്ഥിക്കാം ദൈവം സഹായിക്കട്ടെ
ബ്ലെസ്സൺ ജോൺ, ഡൽഹി

- Advertisement -



Comments are closed, but trackbacks and pingbacks are open.