ശാരോൻ റൈറ്റേഴ്‌സ് ഫോറം

പ്രബന്ധ അവതരണവും ചർച്ചയും വെള്ളിയാഴ്ച

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ശാരോൻ റൈറ്റേഴ്‌സ് ഫോറം പ്രബന്ധ അവതരണവും ചർച്ചയും ഡിസംബർ 5 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടക്കും. ‘ഭൗമീക കഷ്ടതയും സ്വർഗീയ മഹത്വവും സമകാലിക വെല്ലുവിളികളോടുള്ള ദൈവശാസ്ത്ര വിശകലനം’ എന്ന വിഷയത്തിൽ റൈറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് കൊല്ലംകോട്‌ ക്ലാസ്സെടുക്കും.

ചെയർമാൻ പാസ്റ്റർ സാം റ്റി മുഖത്തല അധ്യക്ഷത വഹിക്കും. റൈറ്റെഴ്സ് ഫോറം എക്സിക്യൂട്ടീവ് കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading