പാസ്റ്റർ ജി.പി. തരകൻ (76) അക്കരെ നാട്ടിൽ

അടൂർ – വയല: കഴിഞ്ഞ ദിവസം കർത്താവിൽ നിദ്രപ്രാപിച്ച ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ സീനിയർ ശുശ്രൂഷകൻ കായംകുളശ്ശേരിൽ- എബനേസർ വില്ല പാസ്റ്റർ ജി.പി. തരകൻ (76) ൻ്റെ സംസ്കാരശുശ്രൂഷ നവംബർ 20 വ്യാഴാഴ്ച നടക്കും. രാവിലെ 7:30 ന് ഭൗതീക ശരീരം കിളിവയലിലെ ഭവനത്തിൽ കൊണ്ടുവരും. 8:30 മുതൽ 11.30 വരെ വയല ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ പൊതുദർശനത്തിനും അനുസ്മരണങ്ങൾക്കും അവസരമുണ്ടായിരിക്കും. 11:30 ന് പ്രധാന ശുശ്രൂഷകൾ ആരംഭിക്കും. 12:30 ന് വയല സഭയുടെ മണക്കാലയിലുള്ള സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കും.

ഭാര്യ: തങ്കമ്മ തരകൻ കരീപ്ര വാഴവിള കുടുംബാംഗമാണ്. മക്കൾ: ബ്ലെസി തോമസ് (ഓസ്ട്രേലിയ), ടൈറ്റസ് തരകൻ അബുദാബി), ഷൈനി വിത്സൻ (ഓസ്ട്രേലിയ) മരുമക്കൾ: തോമസ് ഏബ്രഹാം (ഓസ്ട്രലിയ) ഡോ. നിത്യ അന്ന (അബുദാബി), വിത്സൻ യോഹന്നാൻ (ഓസ്ട്രേലിയ).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.