വൈഎംസിഎ ശതോത്തര സുവർണ്ണ ജൂബിലി എക്യൂമെനിക്കൽ പ്രാർത്ഥനാ സംഗമം നടന്നു

വാളകം: 150ാമത് അഖില ലോക വൈഎംസിഎ പ്രാർത്ഥനാ വാരാചരണം സമാപിച്ചു.പുനലൂർ സബ് റീജിയൻതല സമാപനവും ശതോത്തര സുവർണ്ണ ജൂബിലി എക്യൂമെനിക്കൽ പ്രാർത്ഥനാ സംഗമവും വാളകം വൈഎംസിഎയിൽ നടന്നു.

News Middle Advt Banner

വൈഎംസിഎ മുൻ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ഒ.രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് കെ.കെ . അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ഹോളി ക്രോസ് സിഎസ്ഐ ചർച്ച് ശുശ്രൂഷകൻ റവ.ജോസ് സ്റ്റീഫൻ ധ്യാനപ്രസംഗവും സബ്റീജിയൻ ചെയർമാൻ ഡോ.ഏബ്രഹാം മാത്യു ജൂബിലി സന്ദേശവും നൽകി.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം.റെജി, സെക്രട്ടറി കെ.എം.ബാബുക്കുട്ടി, എൽ. കുഞ്ഞച്ചൻ, ജി, തങ്കച്ചൻ, സുനിൽ ബേബി, എ. അലക്സ് കുട്ടി, സിസ്സി അലക്സ്, കുഞ്ഞമ്മ തോമസ്, സ്റ്റീഫൻ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading