അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റി ചർച്ചസ് – യുകെ 22മത് കോൺഫറൻസ് സമാപിച്ചു.
യുകെ : അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റി ചർച്ചസിന്റെ 22- മത്തെ കോൺഫറൻസ് ഒക്ടോബർ മാസം 24 മുതൽ 26 വരെ അനുഗ്രഹമായി നടന്നു. പാസ്റ്റർ ഫെയ്ത് ബ്ലെസ്സൺ മുഖ്യ പ്രഭാഷണം നടത്തുകയും, യൂത്ത് സ്പീക്കർ- ഡോക്ടർ എയ്ജൽ എൽസ വർഗീസ് എന്നിവർ ദൈവ വചനത്തിൽ നിന്ന് പ്രസംഗിച്ചു.
നിന്റെ ദൈവത്തെ എതിരെൽപ്പൻ ഒരുങ്ങിക്കൊൾക (ആമോസ് 4:12) എന്ന ചിന്താ വിഷയവുമായി മുഖ്യ പ്രഭാഷണം നടത്തിയത്.
എ. ഐ. സി. സി, – യുകെ ഭാരവാഹികൾ. നാഷ്ണൽ പ്രസിഡന്റ് : പാസ്റ്റർ ജോൺസൻ ജോൺസൻ, നാഷ്ണൽ സെക്രട്ടറി : പാസ്റ്റർ കുഞ്ഞുമോൻ ജോർജ്, നാഷ്ണൽ ട്രഷറാർ : ബ്രദർ ഐജു മാണി ഏലിയാസ് എന്നിവർ നയിക്കുന്നതായിരിക്കും.
ചാരിറ്റി ലീഡേഴ്‌ഷിപ്പ് :പാസ്റ്റർ ജോൺസൻ ജോൺ, പാസ്റ്റർ കുഞ്ഞുമോൻ ജോർജ്, പാസ്റ്റർ സാം ജോൺ, പാസ്റ്റർ ബിജുസൺ കുഞ്ഞുകുട്ടി, ബ്രദർ ഐജു മാണി ഏലിയാസ്.
സഹോദരിമാരുടെ ലീഡേസായി തെരഞ്ഞടുക്കപ്പെട്ടവർ
പ്രസിഡന്റ് : സിസ്റ്റർ ബിന്ദു ഐജു, സെക്രട്ടറി : ലിനുജി തോമസ്, ട്രഷറാർ : ഗ്ലോറി സാം എന്നിവരെയും ഏരിയ കോർഡിനേറ്റർ മാരായി നോർത്ത് വെസ്റ്റ് – ചാർളി ജെയിംസ് (ലിവർപൂൾ), സ്കോലൻഡ് റീജിയൻ – എബെനെസർ ജോർജ് (ഗ്ലാസ്ഗൗ), ഈസ്റ്റ് ആംഗ്ലിയ – ജോമോൻ രാജു (കാംബ്രിഡ്ജ്), നോർഫോൾക് : ബ്ലെസ്സൺ ബാബു (കിങ്സ്ലിൻ), ഈസ്റ്റ് മിഡ്ഡ്ലാൻഡ്സ് – ജെസ്സി യോഹന്നാൻ (നോട്ടിങ്ഹാം), സൗത്ത് ഈസ്റ്റ് : ജോഷി കോശി (പൂൾ), സൗത്ത് വെസ്റ്റ് : ജോജോ ജോയ് (വർത്തിങ് ) എന്നിവരെയും തിരഞ്ഞെടത്തു.

- Advertisement -

Comments are closed, but trackbacks and pingbacks are open.