കെ. ഈ സെർവ് – 2025 – ആൽഫസ്റ്റാർ കപ്പ് ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റ് ജേഴ്‌സി പ്രകാശനം നാളെ നടക്കും

ദുബായ് : യു.എ.ഇ യിലെ വിശ്വാസ സമൂഹത്തിൻ ഇടയിൽ, ആവേശത്തിന്റെ യും, ഉത്സാഹത്തിന്റയും, അലയൊലികൾ ഉയർത്തി ഏഴ് എമിറേറ്റ്സുകളിലെയും വിശ്വാസ സമൂഹങ്ങളെ ഒരേ കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ പ്രൊജക്റ്റ്‌ ഡിപ്പാർട്മെന്റ്, യു.എ.ഇയിലെ പ്രമുഖ പ്രിന്റിംഗ് മെറ്റീരിയൽസ് ട്രേഡിങ് കമ്പനിയായ ആൽഫാ സ്റ്റാർ പ്രിന്റിംഗ് മെറ്റീരിയൽ ട്രെഡിങ് എൽ.എൽ സി യുടെ മുഖ്യ പങ്കാളിത്തത്തോടും, സാൽട്ടം ലീമാത്ത് ഫാർമസി, സിൻടെക്ക് ടെക്നിക്കൽ സർവീസ് എന്നിവരുടെ സഹകരണത്തോടും കൂടെ നടത്തുന്ന ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റ് കെ.ഇ സെർവ് 2025 ആൽഫാസ്റ്റാർ കപ്പിന്റെ ജേഴ്‌സി പ്രകാശനം നാളെ വൈകിട്ട് 8:30 ന് ഷാർജ വർഷിപ് സെന്ററിൽ വെച്ച് നടക്കും. നവംബർ 9നു നോക്കൗട്ട് മത്സരങ്ങൾ ആരംഭിക്കും.വിശ്വാസ സമൂഹത്തിലെ പുതുതലമുറയുടെ കൂട്ടായ്മയ്ക്കും ആരോഗ്യപരിപാലനത്തിനും ഊന്നൽ നൽകുക എന്ന ലക്ഷ്യം മുൻനിർത്തി നടത്തപ്പെടുന്ന ടൂർണമെന്റിന്റെ നോക്ക്ഔട്ട് മൽത്സരങ്ങൾ നവംബർ 9 ന്അലൈൻ, 15ന് ഷാർജ,22ന് അബുദാബി എന്നിവിടങ്ങളിലും, ഫൈനൽ മത്സരം നവംബർ 30ന് അബുദാബിയിൽ വച്ചും നടത്തപ്പെടും. പ്രോജക്ട് കോർഡിനേറ്റർ റോബിൻ ലാലച്ചന്റെ നേതൃത്വത്തിൽ ടൂർണമെന്റിന്റെ വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്ലയറിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഒക്ടോബർ 31നു മുൻപായി രെജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. 150 ദിർഹം രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. മെൻസ് ഡബിൾസ് – D, D+ വിഭാഗത്തിലാകും മത്സരങ്ങൾ നടക്കുക. സമ്മാനർഹർക്ക് ഒന്നാം സമ്മാനം : 2500 ദിർഹം, രണ്ടാം സമ്മാനം : 1500 ദിർഹം, മൂന്നാം സമ്മാനം : 750 ദിർഹം എന്നിങ്ങനെ ആകർഷകമായ ക്യാഷ് അവാർഡുകളും, ട്രോഫിയും, സർട്ടിഫിക്കറ്റും നൽകും. യുവജനങ്ങളിൽ ആരോഗ്യ പരിപാലനത്തിന്റെ അവബോധം വളർത്തുന്നതോടൊപ്പം യു.എ.ഇ യിലുള്ള വിവിധ ദൈവസഭകൾ തമ്മിലുള്ള കൂട്ടായ്മയുടെ ഐക്യത്തിനും ഈ ടൂർണ്ണമെന്റ് മുഖാന്തരമാകും എന്നാണ് സംഘാടകർ കരുതുന്നത്. കൂടുതൽ വിവരങ്ങൾക്കായി. ബ്രദർ : റോബിൻ ലാലച്ചൻ: 056 149 4886, ബ്രദർ: ജിൻസ് ജോയ്: 055 800 1720 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.