ന്യൂ ടെസ്റ്റ്‌മെൻ്റ് ചർച്ച് (ടീപിഎം) മിഡിൽ ഈസ്റ്റ് സെൻ്റർ വാർഷിക കൺവെൻഷൻ നവംബർ 6 മുതൽ ദുബായിൽ

KE News Desk | Dubai
ദീപു ജോൺ യുഎഇ

ദുബായ്:ന്യൂ ടെസ്റ്റമെൻ്റ് ചർച്ച് (ടിപിഎം) മിഡിൽ ഈസ്റ്റ് സെൻ്റർ വാർഷിക കൺവെൻഷൻ നവമ്പർ 6 (വ്യാഴം) മുതൽ 9 (ഞായർ) വരെ ദുബായ് അമേരിക്കൻ ആശുപത്രിക്ക് സമീപമുള്ള Al Nasr Leisureland (Ice Rink) വെച്ച് നടക്കും. വ്യാഴം വൈകിട്ട് 6.45 ന് സഭ യുടെ പ്രധാന പാസ്റ്റർ പ്രാർത്ഥനയോടെ കൺവൻഷൻ ആരംഭിക്കും. ദിവസവും രാവിലെ 9 നും വൈകിട്ട് 6.45 നും സുവിശേഷ യോഗങ്ങൾ നടക്കും.
വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്നിന്കാ ത്തിരിപ്പ് യോഗം അൽ നാസർ ലെഷർലാൻഡ് ലെ
നഷ്വാൻ ഹാളിൽ നടക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് അധ്യാപക സംഗമവും
ശനിയാഴ്ച വൈകീട്ട് 3-ന് യുവജനസംഗമവും
ഹോളി ട്രിനിറ്റി ചർച്ച്, ദുബായിൽ വെച്ചും നടക്കും. കൺവൻഷന് സഭയുടെ പ്രധാന ശുശ്രൂഷകർ നേതൃത്വം നൽകും. എല്ലാ യോഗങ്ങളിലും രോഗികൾക്കായി പ്രത്യക പ്രാർത്ഥന ഉണ്ടായിരിക്കും. ഞായർ രാവിലെ 9 നു തുടങ്ങുന്ന സംയുക്ത ആരാധനയോടെ പ്രസ്തുത കൺവൻഷന് വിരാമം കുറിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.