ദി പെന്തക്കോസ്തു മിഷൻ സേലം സെന്റർ പാസ്റ്റർ സൈമൺ ബോസ് (63) അക്കരെ നാട്ടിൽ
മുംബൈ : ദി പെന്തക്കോസ്തു മിഷൻ സേലം സെന്റർ പാസ്റ്റർ സൈമൺ ബോസ് (63) സേലം കാരിപട്ടിയിലുള്ള കൺവെൻഷൻ ഗ്രൗണ്ട് ഫെയ്ത് ഹോമിൽ വച്ചു അക്കരെ നാട്ടിൽ പ്രവേശിച്ചു. ജമ്മു, കട്ടക്ക്, ദിമാപൂർ എന്നിവിടങ്ങളിൽ സെന്റർ പാസ്റ്റർ ആയും, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ കഴിഞ്ഞ 44 വർഷം സഭയുടെ കൺവെൻഷൻ പ്രസംഗികനായും, ഗായകൻ ആയും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. സംസ്കാര ശുശ്രുഷകൾ 8ത് ഒക്ടോബർ 2025, ബുധനാഴ്ച രാവിലെ 10 മണി മുതൽ സേലം സെന്റർ കൺവെൻഷൻ ഗ്രൗണ്ട് ഫെയ്ത് ഹോമിൽ നടക്കും.

- Advertisement -

Comments are closed, but trackbacks and pingbacks are open.