കവിത: പരിശുദ്ധമായ അലങ്കാരം|പാ.സാജൻ ജേക്കബ്
ജീവിതത്തിൻ്റെ കണ്ണീർ തടാകങ്ങളിലും ,
നോവിൻ്റെ മുള്ളുകൾക്കിടയിലും
ഒരു പൂവിനെപ്പോലെ
നിങ്ങളുടെ സൗരഭ്യം പരക്കട്ടെ .
ആഴമാർന്ന ചേറ്റുകളിലും,
നിരാശയുടെ അഗാധങ്ങളിലും,
ഒരു താമരപ്പൂവിനെപ്പോലെ
നിങ്ങളുടെ സൗന്ദര്യം വിരിയട്ടെ.
ഓരോ വേദനയും ഒരു രാത്രിമലരായി,
ഓരോ കണ്ണീരും ഒരു മഴത്തുള്ളിയായി
നിങ്ങളുടെ ആത്മാവിൻ്റെ ഉദ്യാനത്തെ
പരിശുദ്ധമായി അലങ്കരിക്കട്ടെ
പരീക്ഷണങ്ങളുടെ അഗ്നി നിങ്ങളെ ദഹിപ്പിക്കാതെ, ശുദ്ധി ചെയ്തെടുക്കട്ടെ;
നിങ്ങളുടെ ജീവിതം, ദൈവത്തിൻ്റെ കരവിരുതിൽ
തീർത്ത ഒരു ശോഭയുള്ള സ്വർണ്ണം പോലെയാകട്ടെ.

- Advertisement -

Comments are closed, but trackbacks and pingbacks are open.