ഷാർജ – ഐ.പി.സി വർഷിപ്പ് സെന്റർ സിൽവർ ജൂബിലി ത്രിദിന കൺവെൻഷന് തുടക്കം കുറിച്ചു

വാർത്ത – ജോൺ വിനോദ് സാം
KE News Desk | Sharjah

ഷാർജ: ഐ.പി.സി വർഷിപ്പ് സെന്റർ ഷാർജ സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സിൽവർ ജൂബിലി ത്രിദിന കൺവെൻഷന് തുടക്കം കുറിച്ചു. ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റും സഭയുടെ സീനിയർ പാസ്റ്ററുമായ റവ. ഡോ. വിൽസൺ ജോസഫ് പ്രാർത്ഥിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തിൽ പാസ്റ്റർ അനീഷ് കാവാലം മുഖ്യ പ്രഭാഷണം നിർവഹിച്ചു. റവ. റോയി ജോർജ് (അസോസിയേറ്റ് പാസ്റ്റർ) യോഗത്തിൽ അധ്യക്ഷത വഹിച്ചു. സഭാ അംഗങ്ങളും വിശ്വാസികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കൺവെൻഷൻ ഇന്ന് ഒക്ടോബർ 6 തിങ്കളാഴ്ച മുതൽ 8 ബുധനാഴ്ച വരെ വൈകുന്നേരം 7.30 മുതൽ ഷാർജ വർഷിപ്പ് സെന്റർ ഹാളിൽ വച്ചാണ് നടക്കുന്നത്.

 

വാർത്ത – ജോൺ വിനോദ് സാ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading