കുവൈറ്റിലെ ഏ. ജി. സഭകളുടെ സംയുക്ത കൺവെൻഷനും സംയുക്ത ആരാധനയും നവംബർ 19 ന്

കുവൈറ്റ്‌ സിറ്റി : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്നതും, കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷനോട്‌ (കെ റ്റി എം സി സി) ചേർന്ന് പ്രവർത്തിക്കുന്നതുമായ കുവൈറ്റിലുള്ള അഞ്ച് അസംബ്ലിസ് ഓഫ് ഗോഡ് സഭകളായ ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌, അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌, ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മംഗഫ്, സയോൻ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മംഗഫ് എന്നീ സഭകളുടെ സംയുക്ത കൺവെൻഷൻ “പവ്വർ ഫെസ്റ്റ് 2025” & വിശുദ്ധ സഭാ ആരാധനയും ദൈവ ഹിതമായാൽ 2025 നവംബർ 19 ബുധൻ മുതൽ നവംബർ 22 ശനി വരെ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടക്കും.

പ്രഭാഷകനും ബംഗ്ലൂരു സതേൺ ഏഷ്യ ബൈബിൾ കോളേജ് അധ്യാപകനുനുമായ പാസ്റ്റർ ജോ തോമസ് ഈ ദിവസങ്ങളിൽ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും. അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചസ് ഇൻ കുവൈറ്റ്‌ സംയുക്ത ക്വയർ ഈ മീറ്റിംഗുകളിലെ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading