പവർ ഫെസ്റ്റ് 2025 എ.ജി ചർച്ചസ് ഇൻ കുവൈറ്റ് ആനുവൽ കൺവെൻഷൻ നവംബർ19 മുതൽ

കുവൈറ്റ്: അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ 2025ലെ ആനുവൽ കൺവെൻഷൻ ‘പവർഫസ്റ്റ് 2025’എന്ന പേരിൽ നടത്തുന്നതിന് തീരുമാനിച്ചു. 2025 ജൂൺ മാസം 21ആം തീയതി ശനിയാഴ്ച അബ്ബാസിയായിൽ സഭ പാസ്റ്റർമാരുടെയും സഭാ കമ്മിറ്റികളുടെയും പുത്രിക സംഘടനാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ആലോചന മീറ്റിംഗിൽ ആണ് പ്രസ്തുത തീരുമാനം കൈകൊണ്ടത്. കൺവെൻഷന്റെ അനുഗ്രഹീതമായ നടത്തിപ്പിനായി പാസ്റ്റർ ഷിബു മാത്യു പാസ്റ്റർ ജോസ് ജോർജ് (ജനറൽ കൺവീനേഴ്സ്) ബ്രദർ ഷിബു വി. സാം, ബ്രദർ ബെന്നി ഡാനിയേൽ (പ്രോഗ്രാം കൺവീനേഴ്സ്) ബ്രദർ കെ. സി ജോൺസൺ, ബ്രദർ ബിനു ബേബി (ഫൈനാൻസ് കൺവീനേഴ്സ്) ബ്രദർ ജോബി ജേക്കബ്, ബ്രദർ ജസ്റ്റിൻ ജോസഫ്, ബ്രദർ റോയി കെ. യോഹന്നാൻ (ജനറൽ കമ്മിറ്റി മെമ്പേഴ്സ്) എന്നിവരെ ഉൾപ്പെടുത്തി ജനറൽ കമ്മിറ്റി രൂപീകരിച്ചു. കൂടാതെ പാസ്റ്റർ ഷാജു ജോൺ (പ്രയർ കോഡിനേറ്റർ) ബ്രദർ രാജൻ തോമസ് (കൊയർ) ബ്രദർ ഷൈജു രാജൻ (പബ്ലിസിറ്റി) ബ്രദർ പീറ്റർ പൗലോസ് (വെനു) ബ്രദർ രാജു ജോർജ് ബ്രദർ ജസ്റ്റിൻ കെ റെജി (സ്റ്റേജ്) ബ്രദർ ജോയൽ തോമസ് (വോളണ്ടിയർ ബ്രദർ റെജി തങ്കച്ചൻ (ട്രാൻസ്പോർട്ട് ) ബ്രദർ ജോൺലി ടി. രാജൻ( സൗണ്ട് & മീഡിയ) ബ്രദർ സോണി തോമസ് (ഫുഡ് ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വർക്കിംഗ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. 2025 നവംബർ മാസം 19-22 വരെ ക്രമികരിച്ചിരിക്കുന്ന ആനുവൽ കൺവെൻഷനിൽ 19,20 തിയതികളിൽ കൺവൻഷനും 21 ആം തീയതി വെള്ളിയാഴ്ച പൊതുസഭായോഗവും കർത്തൃ മേശാ ശുശ്രൂഷയും, സ്നേഹവിരുന്നും 22 ആം തീയതി ശനിയാഴ്ച പുത്രികാ സംഘടനകളായ സി.എ, വൈ.എം.സി, സൺഡേ സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ സെമിനാറും നടക്കും. പ്രസ്തുത മീറ്റിങ്ങുകളിൽ പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) വചനപ്രഘോഷണവും ഏ. ജി കൊയർ ഗാന ശുശ്രൂഷ നിർവഹിക്കുകയും ചെയ്യും. പാസ്റ്റർ ഷിബു മാത്യു, പാസ്റ്റർ ജോസ് ജോർജ്, പാസ്റ്റർ എം എസ് മാത്യു, പാസ്റ്റർ ഷാജു ജോൺ, പാസ്റ്റർ ബ്ലെസ്സന്‍ ജോയ് എന്നിവർ വിവിധ സെക്ഷനുകളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.