കവിത: കണ്ണുനീർ തുടയ്ക്കുന്നവൻ, ഷെറിൻ ബോസ്
നൊമ്പരവേളയിൽ ഹൃദയം വിങ്ങുമ്പോഴും
സന്താപവേളയിൽ മനസ്സ് നിറയുമ്പോഴും
അറിയാതെ മിഴികളിൻ കൺപീലിയിൽ
നേർത്ത ഉറവുപോൽ മെല്ലെ തൂവിടും
അശ്രു കണങ്ങൾ നീർച്ചാലുപോലെ…
സൃഷ്ടാവിൻ കരത്തിൻ വാത്സല്യം
നിർവ്വചിക്കുവാൻ ആവതില്ല തെല്ലും
മനസ്സ് നുറുങ്ങി ഒഴുക്കിയ ബാഷ്പങ്ങൾ
ശേഖരിച്ചെല്ലാം തുരുത്തിയിലാക്കിടും
മനസ്സലിവിൻ ഉടമയാം അരുമനാഥൻ
ജീവിത ക്ലേശങ്ങളാൽ അലഞ്ഞിടുമ്പോൾ
കണ്ണുനീരിൽ പാകിയ പ്രാർത്ഥനകൾ
ആർപ്പോടെ കൊയ്യുവാൻ കാത്തിരിക്കൂ
വിശപ്പിനാൽ കേഴുന്ന കാകനിൻ കുഞ്ഞിന്
വേണ്ടുന്നതെല്ലാം ഏകുന്ന തമ്പുരാൻ
തൻ ഭക്തരിന്നാവശ്യങ്ങൾ അറിഞ്ഞ്
ഒന്നിനും കുറവില്ലാതെ നിറവേറ്റിടും
തൻ മക്കളിൻ സങ്കടനേരങ്ങളിലെല്ലാം
കണ്ണുനീർ വാർക്കുന്ന ആർദ്രവാനവൻ
നീറുന്ന നിമിഷങ്ങളിൽ ചഞ്ചലപ്പെടാതെ
ആശവയ്ക്കുക ആശ്രയമേകുന്നവനി




- Advertisement -
Comments are closed, but trackbacks and pingbacks are open.