പി വൈ പി എ കർണാടക സ്റ്റേറ്റ് കന്നട ക്യാമ്പ് ശിവമോഗയിൽ തുടക്കമായി

ശിവമോഗ (കർണാടക): ഐപിസി കർണാടക സ്റ്റേറ്റ് യുവജന വിഭാഗമായ പിവൈപിഎ കർണാടക സ്റ്റേറ്റ് കന്നട ക്യാമ്പ് ശിവമോഗ സന്നിധി സെൻ്ററിൽ തുടക്കമായി. പിവൈപിഎ കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് ബ്രദർ .ജോബി ജോസഫ് പ്രാർഥിച്ച് ഉദ്ഘാടനം ചെയ്തു.
കർത്താവിൻ്റെ രണ്ടാം വരവിനെ വിളിച്ചറിയിക്കുന്ന ” രാജാവായി വരുന്ന ക്രിസ്തു ” എന്ന വിഷയത്തെ ആസ്പധമാക്കി പാസ്റ്റർ സന്തോഷ് ചാക്കോ (മൈസൂർ) ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു .

News Middle Advt Banner

സമാപന ദിനമായ ഏപ്രിൽ 19 നാളെ കർണാടക സ്റ്റേറ്റ് മിഷൻ ഡയറക്ടർ പാസ്റ്റർ കെ.വി. ജോസ് മുഖ്യസന്ദേശം നൽകും. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറിലധികം യുവതി യുവാക്കൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. പി. വൈ.പി.എ എക്സിക്യൂട്ടിവ് അംഗങ്ങളായ ബ്രദർ. ജെറിൻ എബ്രാഹാം (വൈസ് പ്രസിഡൻ്റ്), ബ്രദർ.ജിൻസൺ ഡി. തോമസ് (സെക്രട്ടറി), സിസ്റ്റർ.സൗമ്യ ജോസഫ്, ബ്രദർ ജസ്റ്റിൻ കെ. മാത്യു (ജോയിൻ്റ്റ് സെക്രട്ടറി), ബ്രദർ.റെയ്നു സാം (ട്രഷറർ) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading