കവിത: താങ്ങും കരങ്ങൾ

ബെന്നി ജി മണലി

ലോകത്തിൽ താങ്ങാൻ ഒരു കരം മാത്രം
അതെൻ താതൻ പൊൻ കരം
വീണു ഞാനീ ചേറ്റിൽ എങ്കിലും
നീളുന്നു ആ കരം എന്റെ നേർക്ക്

ജീവിത പാതയിൽ ഏകൻ എങ്കിലും
ലോകത്തിൻ മോഹത്തിൻ ചുഴിയിൽ
ആശ അറ്റു മുൻപൊട്ടില്ല പാദങ്ങൾ എങ്കിലും
ആ കരം നൽകുന്നു പ്രത്യാശ ഇന്ന്

ആരെയോ കത്ത് ഞാൻ ഈ പാത വക്കത്തു
ആരെയോ തേടി ഞാൻ ഈ പാതിവഴിയതിൽ
ആരെയും കാണാതെ താണ്ടി കാതങ്ങൾ എങ്കിലും
ആരെയും കണ്ടില്ല എൻ കരം താങ്ങാൻ

ഞൊടിയിട നേരം ഞാൻ ഒന്ന് മയങ്ങുമ്പോൾ
കണ്ണീർ ചാലുകൾ മണ്ണിൽ ഒഴുകുമ്പോൾ
കുത്തിതുളച്ചതാം ആ മേനി എന്നെ
കെട്ടിപിടിച്ചു , തഴുകി തുളച്ചതാം ആ കരം

ആ പൊൻ കരം നീട്ടി എന്നെ തഴുകി
കിനിയുന്ന രക്തത്താൽ ഒപ്പി എടുത്തു
പരിഹാരമില്ലാത്ത എൻ പാപം എല്ലാം
നിത്യമാം ജീവനെ നൽകി എൻ നാഥൻ

കരയില്ല ഞാനിനി ഞെരങ്ങില്ല ഞാൻ ഇനി
അലയില്ല നജ്ൻ ഇനി തേങ്ങില്ല ഞാൻ ഇനി
എന്നെ കരുതുന്ന എന്നുടെ താതൻ
ആ മാറിൽ എന്നെ ചേർത്തിടുന്നു

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.