ജോൺ വർഗ്ഗീസ് (പാപ്പച്ചായൻ – 88) അക്കരെ നാട്ടിൽ

താമരശ്ശേരി : പാത്തിപ്പാറ ഐ പി സി സീയോൻ സഭാംഗം നെല്ലിപൊയിൽ എലിമുള്ളിൽ ജോൺ വർഗ്ഗീസ് ( പാപ്പച്ചായൻ – 88) നിര്യാതനായി. നെല്ലിപൊയിലെ ആദ്യകാല പെന്തെക്കോസ്തു വിശ്വാസികളിൽ സജീവ പ്രവർത്തകനായിരുന്നു ജോൺ വർഗീസ്. സംസ്കാരം 11 ന് വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം 11 മണിക്ക് അടിമണ്ണിലുള്ള കുടുംബ കല്ലറയിൽ നടക്കും.
ഭാര്യ സാറാമ്മ ജോൺ (ചിന്നമ്മ) നെല്ലിപ്പൊയിൽ ചെറുകര കുടുംബാംഗമാണ്.
മക്കൾ : പാസ്റ്റർ സാം വർഗ്ഗീസ് (യുഎസ്എ),
പാസ്റ്റർ സജിമോൻ ജേക്കബ് (പ്രസിഡന്റ്, ഗിൽഗാൽ പാസ്റ്റേഴ്സ് ഫെല്ലോഷിപ്, കോടഞ്ചേരി), ലാലിമോൾ വർഗ്ഗീസ്, ലൗലിമോൾ ജോസഫ്, പരേതനായ സനു രാജ്.
മരുമക്കൾ : മേരിക്കുട്ടി സാം (യുഎസ്എ),
സുജ സജിമോൻ, പാസ്റ്റർ വർഗീസ്‌ ഈപ്പൻ, പാസ്റ്റർ കെ ജെ ജോസഫ്.
സംഗീതത്തിൽ മികവ് പുലർത്തിയിരുന്ന പ്രിയ ജോൺ വർഗീസ് തന്റെ അന്ത്യനാളുകളിൽ പ്രത്യാശ നിർഭരമായ “കാഹളനാദം കേൾക്കാറായി കുഞ്ഞാട്ടിൻ കാന്തേ ”
“ലക്ഷ്യമതാണേ എൻ ആശയതാണേ ”
“ലോകം നിന്നിലുള്ള വെള്ളി പൊന്നിവ എടുത്തിടും. ലോഭമായി ജീവിക്കണം നീ എങ്കിലും”
തുടങ്ങിയ ഗാനങ്ങൾ കൊച്ചുമകൻ ജസ്വിൻ ജോൺ സജിയുടെ സംഗീത അകമ്പടിയോടെ പാടിയത് യൂട്യൂബിൽ വൈറലായതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.