ഓർക്കേണ്ടതിനെ ഓർക്കുക; മറക്കേണ്ടതിനെ മറക്കുക | എബ്രഹാം തോമസ് അടൂർ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിത ചക്രങ്ങളുടെ വേഗത കൂടി കൊണ്ടിരിക്കുന്ന ഈ സമയത്ത് പലപ്പോഴും നന്മൾ ചിന്തിക്കാതെ പോകുന്ന ഒരു വിഷയമാണ് ‘ഓർക്കേണ്ടതിനെ മറക്കുന്നു; മറക്കേണ്ടതിനെ ഓർക്കുന്നു. എന്നുള്ള വാസ്തവ പരമായ കാര്യം. നമ്മുടെ ജീവിതത്തിന്റെ പിന്നോട്ടുള്ള വഴികളിൽ നാം വന്നതായ സാഹചര്യങ്ങളും ദുർഘടമേറിയ സമയങ്ങളിൽ നമ്മുടെ കൂടെപിറപ്പുകളെയും മറന്നു കൊണ്ടു ഇന്നിൽ ജീവിതം ആസ്വദിക്കുന്ന ആധുനിക കാലഘട്ടം.
എന്നാൽ മറക്കേണ്ടതിനെ മറക്കാതെ ഓർത്തു കൊണ്ടു മനസ്സിൽ പിരിമുറക്കണ്ട ളോടെ ജീവിക്കുന്ന മറ്റു ചിലർ. പലരും പറഞ്ഞു നമ്മൾ കേൾക്കാറുള്ളതാണ്. ‘അവൻ/അവൾ എന്നോട് ചെയ്തത് ഞാൻ മരിച്ചാലും മറക്കില്ല എന്ന്’ സത്യത്തിൽ ക്രിസ്തീയ വിശ്വാസത്തിലും യേശുക്രിസ്തുവിന്റെ കുഞ്ഞുങ്ങളും എന്ന് അഭിമാനത്തോടെ വിളിക്കപ്പെടുവാൻ ആഗ്രഹിക്കുന്ന നമ്മൾ മറ്റുള്ളവരുടെ കുറവുകളെ , അഥവാ അവർ നമ്മോടു ചെയ്തതിനെപ്പനെപ്പറ്റി മനസ്സിൽ ചിന്തിക്കുകയും ആലോചിക്കുകയും ചെയ്തു കൊണ്ടു ദൈവ സ്നേഹത്തെപ്പറ്റി വാനോളം പറയുകയും എന്നാൽ ഒരിറ്റ് ദൈവസ്നേഹ മോ, മനുഷ്യ സ്നേഹമോ ഇല്ലാതെ മറക്കേണ്ടതിനെ ഓർത്തു കൊണ്ടു ജീവിക്കുന്നവരാണ് ഇന്ന് പലരും. ഞാൻ എന്റെ എന്നുള്ള സ്വാർഥ ചിന്താഗതികളിലേക്കു മാറി കൊണ്ടിരിക്കുന്ന കാലഘട്ടം.
ഓർക്കേണ്ടതിനെ ഓർത്തു കൊണ്ട് ജീവിതത്തിൽ നേരിട്ട അനുഭവങ്ങളിൽ മറക്കേണ്ടുന്നതിനെ മറന്നു കൊണ്ടു ദൈവ സ്നേഹത്തിൽ മറ്റുള്ളവരെ സ്നേഹിച്ചു കൊണ്ടു മുന്നോട്ടു പോകുന്നതായിരിക്കണം നമ്മളോരു ആരും. പലപ്പോഴും നമ്മൾ ഓർക്കേണ്ടതിനെ മറക്കും: മറക്കേണ്ടതിനെ ഓർക്കും. അതാണ് മനുഷ്യൻ. എന്നാൽ ക്രിസ്തുവിശ്വാസികളായ നമ്മൾ ദൈവത്തെ ഓർത്തു കൊണ്ടു ജീവിതത്തെ ദൈവസ്നേഹത്തിൽ മുന്നോട്ടു കൊണ്ടുപോകുവാർ ദൈവം നമ്മെ സഹായിക്കട്ടെ. സഹജീവികളെ സ്നേഹിച്ചു കൊണ്ടു മറക്കേണ്ടതിനെ മറന്നു കൊണ്ടു ജീവിതത്തെ ക്രിയാത്മകമായ രീതിയിൽ മുന്നോട്ടു പോകുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.
Comments are closed, but trackbacks and pingbacks are open.