ഐപിസി എബനേസർ അജ്മാന്റെയും, ഐപിസി ഹെബ്രോൺ ഉം അൽ ഖ്വയിന്റെയും സംയുക്ത വാർഷികത്തിനു അനുഗ്രഹീത പരിസമാപ്തി
അജ്മാൻ: ഐപിസി എബനേസർ അജ്മാന്റെയും, ഐപിസി ഹെബ്രോൻ ഉം അൽ ഖ്വയിന്റെയും പുത്രിക സംഘടനകളുടെ സംയുക്ത വാർഷികം ജനുവരി 26 ഞായറാഴ്ച അജ്മാൻ റോയൽ അക്കാദമി സ്കൂളിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.
ഇരുസഭയുടെയും പ്രസിഡണ്ട് കൂടിയായ പാസ്റ്റർ:തോമസ് ജോൺ ഉത്ഘാടനം ചെയ്തു . ഇരുൾമൂടിയ ഈ കാലഘട്ടത്തിന് നടുവിൽ അധിവസിക്കുന്ന ദൈവജനത്തിൽ പകരപ്പെട്ട ദൈവിക വെളിച്ചം മറ്റുള്ളവരുടെ അന്ധതയ്ക്ക് കാരണമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം തന്റെ ആമുഖപ്രസംഗത്തിൽ ഉത്ബോധിപ്പിച്ചു. അജ്മാൻ സഭയുടെ യൂത്ത് സെക്രട്ടറി ബ്രദർ:ജെബി ജോൺസൻ പ്രോഗ്രാമുകൾ നയിച്ചു. യുവജനങ്ങളും കുഞ്ഞുങ്ങളും, കാലികപ്രശസ്തവും, അർത്ഥസമ്പുഷ്ടവുമായ നിരവധി പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ഉം അൽ ഖ്വയിൻ
സഭയെ പ്രതിനിധീകരിച്ച് ബ്രദർ: ജിജോ , അജ്‌മാൻ സഭയെ പ്രതിനിധീകരിച്ച് സഭാ സെക്രട്ടറി ബ്രദർ : ബോബി മാത്യു എന്നിവർ
ആശംസകൾ അറിയിച്ചു. സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ബ്രദർ: അനി ജോൺ , സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനത്തിന് നേതൃത്വം നൽകി. ക്രൈസ്തവ എഴുത്ത് പുര യു എ ഈ ചാപ്റ്ററിന് വേണ്ടി, മീഡിയ വൈസ് പ്രസിഡണ്ട് : ജോമോൻ പാറക്കാട്ട് ആശംസകൾ നേർന്നു.
Comments are closed, but trackbacks and pingbacks are open.