ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷന് അനു​ഗ്രഹീത തുടക്കം; ഭൂമിയിൽ ദൈവത്തിന്റെ പദ്ധതി നിറവേറ്റുന്നതാണ് നമ്മുടെ ഏറ്റവും വലിയ ദൗത്യം | പാസ്റ്റർ കെ. എസ്. ജോസഫ്

വാർത്ത: ജോസ് വലിയകാലായിൽ, ബാം​ഗ്ലൂർ

 

ബെംഗളൂരു: ഭൂമിയിൽ ദൈവത്തിന്റെ പദ്ധതി നിറവേറ്റുന്നതാണ് നമ്മുടെ ഏറ്റവും വലിയ ദൗത്യമെന്ന് പാസ്റ്റർ കെ. എസ്. ജോസഫ്. ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 38-ാമത് വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൽപ്രവർത്തിക്കായി വിളിക്കപ്പെട്ട ദൈവജനത്തിന് ഭൂമിയിൽ ഒരു സമയപരിധി ദൈവം നിശ്ചയിച്ചിരിക്കുന്നതിനാൽ നല്ലപ്രവർത്തികൾ ചെയ്യുവാൻ നാം ഒരുക്കപ്പെടണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ.ജോൺ കെ.മാത്യൂ പ്രസം​ഗിച്ചു.
വരുന്ന ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജോസ് മാത്യു, പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ്, സാം ജോർജ്, വിൽസൺ ജോസഫ്, റ്റി.ഡി.തോമസ്, ദാനീയേൽ കൊന്നനിൽക്കുന്നതിൽ, ഷിബു തോമസ്, , ഡോ. അലക്സ് ജോൺ, ഇ.ഡി. ചെല്ലാ ദുരൈ, രാജു ഗരു എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.
ബ്രദർ ജിൻസൺ ഡി.തോമസിൻ്റെ നേതൃത്വത്തിൽ പിവൈപിഎ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കുന്നു.
കൺവൻഷനിൽ ദിവസവും വൈകിട്ട് 6.30 മുതൽ ഗാനശുശ്രൂഷ ,സുവിശേഷ പ്രസംഗം എന്നിവ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ 9.30 വരെ ബൈബിൾ ക്ലാസ്, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ സോദരി സമാജം സമ്മേളനം പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസിൻ്റെ നേതൃത്യത്തിൽ നടക്കും. സിസ്റ്റർ രേഷ്മ തോമസ് മുഖ്യാതിഥി ആയിരിക്കും.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് സുവിശേഷ വേലയിലായിരുന്ന ശുശ്രൂഷകരുടെ ഭാര്യമാരെ സോദരി സമാജം സമ്മേളനത്തിൽ പ്രവർത്തകർ ആദരിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ പി.വൈ.പി.എ , സൺഡേസ്ക്കൂൾ വാർഷിക സമ്മേളനവും നടക്കും.
സമാപന ദിവസമായ 12 ഞായർ രാവിലെ 8.30 ന് കർണാടകയുടെ ഇതരഭാഗങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന കൺവെൻഷൻ തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടെയും സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.