പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ ദൈവസഭ വജ്ര ജൂബിലി ജനറൽ കൺവെൻഷന് തുടക്കമായി

ദൈവം നൽകുന്ന വാഗ്ദാനങ്ങൾ മനുഷ്യരുടെ നന്മയ്ക്കായി നിലകൊള്ളുന്നു. പാസ്റ്റർ.ബിജു.ജെ.വർഗീസ്

 

 

കൊട്ടാരക്കര: സായാഹ്ന ദീപം ദൈവസഭ വജ്ര ജൂബിലി ജനറൽ കൺവൻഷൻ കരിക്കം ബഥേൽ ടാബർ നാക്കിളിൽ തുടക്കമായി.
സഭാ പ്രസിഡന്റ് പാസ്റ്റർ.ബിജു.ജെ.വർഗീസ് ഉദ്ഘാടനം ചെയ്തു.ദൈവം നൽകുന്ന വാഗ്ദാനങ്ങൾ വിലയേറിയതും മനുഷ്യൻ്റെ നന്മയ്ക്കുതകുന്നതാണെന്നും ദൈവകൃപയിൽ ആശ്രയിച്ച് നാൾതോറും പുതുക്കപ്പെട്ട ജീവിതം നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇവാ.സജോ തോണിക്കുഴി പെരുമ്പാവൂർ ധ്യാനപ്രസംഗം
നടത്തി. പാസ്റ്റർ മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു.
പാസ്റ്റർമാരായ കെ.
ഗീവർഗീസ്, ബേബി മാത്യു വടശ്ശേരിക്കര, എം.ബാബു സി.പി.ശാമുവേൽ എന്നിവർ സ്തോത്ര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ഇന്ന് രാവിലെ 10ന് ബൈബിൾ ക്ലാസും തുടർന്ന് പൊതുയോഗവും.
വൈകിട്ട് 6.30ന് ഡോ.ബി. വർഗീസ് മണക്കാല ധ്യാന പ്രസംഗം നടത്തും.പാസ്റ്റർ എൻ.കെ. അച്ചൻകുഞ്ഞ് അധ്യക്ഷത വഹിക്കും.
സായാഹ്ന ദീപം ഗായക സംഘം ഗാനശുശ്രൂഷ നിർവഹിക്കും. സമാപന ദിനമായ ഞായറാഴ്ച രാവിലെ 8ന് സ്നാന ശുശ്രൂഷയും 10 ന് വിശുദ്ധ സഭ യോഗവും നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading