എക്സൽ വിബിഎസ് മാസ്റ്റേഴ്സ് ടെയിനിങ്ങിന് തുടക്കമായി
കുമ്പനാട്: എക്സൽ വിബിഎസ് മാസ്റ്റേഴ്സ് ടെയിനിങ്ങിന് കുമ്പനാട് ഇന്റെർ നാഷണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ബെൻസൻ വർഗ്ഗീസ് തോട്ടഭാഗത്തിന്റെ അധ്യക്ഷതയിൽ എക്സൽ മിനിസ്ട്രീസ് വൈസ് ചെയർമാൻ പാസ്റ്റർ.തോമസ് എം പുളിവേലിൽ ഉത്ഘാടനം ചെയ്തു. വഴി തെറ്റി അലയുന്ന ഇന്നത്തെ തലമുറയ്ക്ക് വഴികാട്ടിയായി ഈ വർഷത്തെ തീം “മൈ കോമ്പസ് ” (my compass) തീരട്ടെ എന്ന് അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിന്റെ ചീഫ് എഡിറ്റർ. ഫിന്നി കാഞ്ഞങ്ങാട്, പാസ്റ്റർ. ബ്രൈറ്റ് ദാനിയേൽ എന്നിവർ ആശംസകൾ അറിയിച്ചു.
എക്സൽ മിനിസ്ട്രീസ് ഡയറക്ടേഴ്സായ പാസ്റ്റർ.ബിനു വടശ്ശേരിക്കര, പാസ്റ്റർ. അനിൽ ഇലന്തൂർ, പ്രവർത്തകരായ ഷിബു കെ ജോൺ, ജോബി . കെ.സി, കിരൺ കുമാർ, ഡെന്നി ജോൺ പ്രസംഗിച്ചു.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 100 ൽ അധികം ലീഡേഴ്സ് പങ്കെടുക്കുന്നു. മാസ്റ്റേഴ്സ് ടെയിനിങ്. നാളെ സമാപിക്കും.


- Advertisement -


Comments are closed.