നവി മുംബൈയിൽ ‘റിഥം ഓഫ് ഗ്രേസ്’ – സുവിശേഷ സംഗീത സന്ധ്യ ഫെബ്രുവരി 18ന്

മുംബൈ: വോയ്സ് ഓഫ് ഹോപ്പ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ, മുംബൈയുടെ ആഭിമുഖ്യത്തിൽ “റിഥം ഓഫ് ഗ്രേസ്” എന്ന പേരിൽ സുവിശേഷയോഗവും സംഗീത സന്ധ്യയും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 18, 2026 (ചൊവ്വ) വൈകിട്ട് 6.00 മുതൽ 9.00 വരെ നവി മുംബൈ ഖാർഘറിലെ ലിറ്റിൽ വേൾഡ് മാൾ (നാലാം നില)യിലെ ഒക്കേഷൻ പ്ലസ് ബാങ്ക്വറ്റ് ഹാൾ വേദിയാകും.

കേരളത്തിൽ നിന്നുള്ള പ്രശസ്ത ഗായിക സിസ്റ്റർ.ജിജി സാം സ്തുതിഗീതങ്ങൾ ആലപിക്കും. ആരാധനയ്ക്ക് നേതൃത്വം നൽകുന്നത് പാസ്റ്റർ ലോർഡ്സൺ ആന്റണിയാണ്.

സുവിശേഷ സന്ദേശം ബ്രദർ ജോഷി മാർക്കോസ് നൽകും. യോഗത്തിന്റെ ചെയർമാനായി പാസ്റ്റർ ജിക്സൻ ജെയിംസ് പ്രവർത്തിക്കും. മുഖ്യസന്ദേശം പാസ്റ്റർ പോൾസൺ സ്റ്റീഫൻ കൈകാര്യം ചെയ്യും.

സംഘാടക സമിതിയിൽ ഡയറക്ടറായി ബ്രദർ ബിനു ജോർജ്, കോർഡിനേറ്ററായി പാസ്റ്റർ മോൻസി കെ. വിളയിൽ, പ്രോഗ്രാം കോർഡിനേറ്ററായി ബ്രദർ റോബിൻ മാത്യു, ടീം മാനേജറായി ബ്രദർ ബിജോ കോശി എന്നിവർ പ്രവർത്തിക്കുന്നു.

മുംബൈ വോക്സ് ദെയ് ഓർക്കസ്ട്രേഷനോടൊപ്പം നടക്കുന്ന ഈ ആത്മീയ സംഗീത സന്ധ്യയിൽ “ചാതുര്യ കീർത്തനം” എന്ന പരിഷ്കൃത ഭക്തിഗാന പുസ്തകത്തിന്റെ പ്രകാശനവും ഉണ്ടായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading