കുവൈറ്റിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ തീപിടുത്തം

കുവൈറ്റ് : കുവൈറ്റിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ ഇന്നലെ (ശനിയാഴ്ച) വൈകുന്നേരംവൻ തീപിടുത്തം ഉണ്ടായി. സംഭവത്തിൽ ആളപായമില്ല. തീപിടിത്തത്തിൽ നാശ നഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. പള്ളിക്കകത്ത് പ്രാർത്ഥന ഹാളുകളിലും ലൈബ്രറിയിലുമാണ് കൂടുതൽ നാശ നഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. അഗ്നി ശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. അപകട സമയത്തു പള്ളിയുടെ അകത്ത് ചില ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ ഒഴിപ്പിച്ച ശേഷമാണ് തീയണക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ലൈറ്റ് ഹൗസും, ഷെപ്പേഡ് ഹൗസും ഒഴികെ മറ്റു ഹാളുകളിലെ ആരാധനക്ക് മുടക്കം ഇല്ലായിരിക്കും എന്ന് അധികൃതർ അറിയിച്ചു.
മലയാളികൾ ഉൾപ്പെടേ ആയിരക്കണക്കിന് ക്രിസ്ത്യൻ വിശ്വാസികൾ പ്രാർത്ഥനക്ക് എത്തുന്ന നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് അങ്കണത്തിലെ തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിന് സമഗ്രമായ അന്വേഷണം ആരംഭിചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.