മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ട് ഇന്ന്

മാരാമൺ : 130-ാ മത് മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ട് മാരാമണ്‍ മണല്‍പ്പുറത്ത് സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ നേതൃത്വത്തിലും സഭയിലെ അഭിവന്ദ്യ തിരുമേനിമാരുടെ സാന്നിദ്ധ്യത്തിലും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും 22-ാം മാര്‍ത്തോമ്മയുമായ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ 2025 ജനുവരി 6 തിങ്കളാഴ്ച രാവിലെ 7 മണിക്ക് നിര്‍വ്വഹിക്കും.


2025 ഫെബ്രുവരി 9 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ മണല്‍ പുറത്ത് നടക്കും. ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന വിശാലമായ പന്തലിന്റെ നിര്‍മ്മാണത്തിനാണ് പമ്പാ നദിയുടെ തീരത്തെ മണല്‍ത്തിട്ട ഒരുങ്ങുന്നത്. പമ്പാ നദിക്ക് കുറുകെ പ്രത്യേകം തയ്യാറാക്കുന്ന നടപ്പാലങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. സംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ ജനറല്‍ കണ്‍വീനറായി പ്രൊഫ. ഏബ്രഹാം പി. മാത്യു (ലേഖക സെക്രട്ടറി), റവ. ജിജി വറുഗീസ് (സഞ്ചാര സെക്രട്ടറി), ഡോ. എബി തോമസ് വാരിക്കാട് (ട്രഷറാര്‍) എന്നിവര്‍ ഔദ്യോഗിക ചുമതലക്കാരായുള്ള വിവിധ സബ് കമ്മറ്റികള്‍ കണ്‍വീനര്‍മാരുടെ ചുമതലയില്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കണ്‍വന്‍ഷന്റെ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങള്‍ സുവിശേഷ പ്രസംഗ സംഘം മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നതായി സംഘം ജനറല്‍ സെകട്ടറി റവ. എബി കെ. ജോഷ്വാ, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍മാരായ തോമസ് കോശി, റ്റിജു എം. ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading