മറിയം ക്രിസ്തുവിൽനിന്നു ജനിച്ചതോ? ക്രിസ്തു മറിയയിൽനിന്നു ജനിച്ചതോ? | ബിജു ജോസഫ് ഷാർജ

ഇതൊരു വിവാദവിഷയമല്ല മറിച്ചു ഒരു വ്യക്തിയിലെ ജഡിക ജനനത്തെയും ആത്മീക ജനനത്തെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്.

സത്യവേദപുസ്തകത്തിൽ അനേക കാര്യങ്ങൾ പഠിക്കാനും, അനുകരിക്കാനും ഉണ്ടെങ്കിലും മറിയ എന്ന വ്യക്തിത്വത്തേക്കാൾ മറ്റൊരു വ്യക്തിത്വം വീണ്ടും ജനനത്തെ കുറിച്ച് പഠിക്കാനും അനുകരിക്കാനും ഇല്ലെന്നു കരുതുന്നു.

മറിയ കർത്താവിന്റെ കൃപ ലഭിച്ചവൾ ക്രിസ്തുവിനാൽ ക്രിസ്തുവിന്റെ ആത്മാവിനാൽ വിശുദ്ധയാക്കപ്പെട്ട മറിയം നിത്യസ്നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും ദീർഘക്ഷമയുടെയും സമർപ്പണത്തിന്റെയും നമുക്കു നമുക്ക് അനുകരിക്കാനുതകുന്ന ക്രിസ്തുവിനാൽ നിവർത്തീകരണം വന്ന ഒരു ജീവപുസ്തകം അഥവാ മാതൃകാ വ്യക്തിത്വം. അനാദികാലം മുതല്‌ക്കേ പ്രവാചകന്മാരിലൂടെ പറയപ്പെട്ട ക്രിസ്തുവെന്ന ലോകരക്ഷകന്റെ പിറവിയുടെ വിശുദ്ധ ഉദരം അഥവാ ഉത്ഭവ കേന്ദ്രം. കന്യകയിൽ പരിശുദ്ധാത്മാവിനാൽ ജനിച്ച വിശുദ്ധപ്രജ.

കൃപയാലല്ലോ വിശ്വാസത്താൽ നാം രക്ഷിക്കപ്പെട്ടതു. അങ്ങനെ നോക്കുമ്പോൾ മശിഹായുടെ അഥവാ രക്ഷകന്റെ ജനനം തന്റെ ഉദരത്തിൽ നിന്നായിരിക്കണമെന്നു വൃതമെടുത്തു കാത്തിരുന്ന അനേക കന്യകമാരിൽ ആർക്കും സ്വർഗ്ഗത്തിന്റെ കൃപ ലഭിക്കാതെ ഒരു സാധുകുടുംബത്തിലെ അംഗമായിരുന്ന അതും വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മരിയക്ക് ആ കൃപ ലഭിച്ചു. സ്വഭാവികമായി മാനുഷ്യ സംശയങ്ങൾ പലതും ഉണ്ടായിരുന്നെങ്കിലും സ്വർഗ്ഗത്തിലെ ദൂതൻ വഹിച്ചുകൊണ്ടുവന്ന ആ സദ്വാർത്തമാന വചനം ദൈവത്തിന്റെ വായിൽ നിന്ന് പുറപ്പെട്ട വചനമായിട്ടു തന്നെ അവൾ ഏറ്റെടുത്തു, ഏറ്റെടുക്കുകയെന്നാൽ വിശ്വസിക്കുക എന്നാണ്. അത് ഹൃദയത്തിൽ സംഗ്രഹിച്ചു അത് വിശ്വാസത്തിന്റെ ഒരു ഏറ്റുപറച്ചിലായ് മാറുകയും ചെയ്തു. ദൂദൻ പറഞ്ഞ വചനം സൃഷ്ടിപ്പ് നടത്തുമെന്നവൾ പൂർണമായ വിശ്വസിച്ചു വചനത്തിനുവേണ്ടി തന്നെ സമർപ്പിക്കുകയും ചെയ്തു. “ഇതാ കർത്താവിന്റെ ദാസ്സി നിന്റെ ഹിതം പോലെ എന്നിൽ നിറവേറട്ടെ” ഹൃദയത്തിൽ വിശ്വസിച്ചു സംഗ്രഹിച്ചതു അധരം കൊണ്ടവൾ ഏറ്റുപറഞ്ഞുമിരിക്കുന്നു.. വീണ്ടും ജനനത്തിന്റെ ഒരനുഭവമാണ് അഥവാ അവസ്ഥയാണ് മാറിയയിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. ആ നാഴികയിൽ ആത്മാവിന്റെ ജനനം നടന്നു കഴിഞ്ഞിരിക്കുന്നു. രക്ഷിക്കപ്പെട്ട ഒരു വ്യക്തി ആ സന്തോഷത്തിൽ ഒരു സ്ഥലത്തു അടങ്ങിയിരിക്കില്ല, സ്വീകരിക്കപ്പെട്ട സാക്ഷാൽ വചനത്തിന്റെ സ്നേഹം നിറഞ്ഞു കവിയും.. അപ്പോൾ അത് ശക്തിയോടെ ഒഴുകും.. പുറപ്പെടും അഥവാ ആത്മാവിന്റെ വചനം നമ്മെ പുറപ്പെടുമാറാക്കും. മറിയയെ നോക്കുമ്പോൾ നമുക്ക് കാണാൻ കഴിയും, മലമ്പ്രദേശത്തിലൂടെ ബദ്ധപ്പെട്ടു ചാർച്ചക്കാരി എലിസബത്തിന്റെ അരികിലേക്ക് ശുശ്രുഷക്കായ് പോകുന്ന കാഴ്ച. ഈ സദ്വാർത്തമാനം അവളെ അറിയിക്കുകയും കർത്താവിന്റെ നാമം അവളിലൂടെ മഹത്വപ്പെടുത്തുന്ന സാക്ഷ്യത്തിന്റെ പാട്ടും പ്രവചനാത്മാവിൽ പാടുകയും ചെയ്യുകയാണ്. ആത്മാവിൽ വീണ്ടും ജനിച്ച ദൈവപൈതലിന്റെ സാന്നിദ്ധ്യം മറ്റുള്ളവരിലും ചലനം സൃഷ്ടിക്കാൻ പറ്റും. വിശുദ്ധപ്രജകളെ ഉത്പാദിപ്പിക്കാൻ, പുറത്തുകൊണ്ടുവരാൻ കഴിയും. മറിയയുടെ വന്ദനം എലിസബത്തിന്റെ ഉള്ളിലെ കുഞ്ഞിനെപ്പോലും തുള്ളിചാടുവാൻ ഇടയാക്കി. അത് വെളിപ്പെടുത്തുന്നത് നമ്മിൽ നിന്ന് പുറപ്പെടുന്ന ആത്മാവിന്റെ അഥവാ ജനിച്ച വചനത്തിന്റെ ശക്തി നിർജീവമായി കിടക്കുന്നതിനെക്കൂടി ജീവനോടെ എഴുന്നേൽപ്പിക്കുവാൻ, പുനരുദ്ധാനം നടത്തി പുറത്തു കൊണ്ടുവരുവാൻ കഴിയും. ആ ആത്മപകർച്ച നമ്മിൽ നിന്ന് പുറപ്പെട്ടു മറ്റുള്ളവരിലേക്ക് വ്യാപരിക്കും അവരും അതെ ആത്മാവിൽ ആകും, അവരും പ്രവചിക്കും, അവരും ശുശ്രുഷകരാകും.. താലന്തുകൾ യഥാസമയം പുറപ്പെട്ടു വ്യാപാരം ചെയ്യപ്പെടണം അപ്പോൾ ന്യായാസനത്തിനു മുൻപിൽ ക്രിസ്തുവിൽ ശിരസു നിവർത്തി നിൽക്കുവാൻ കഴിയും. തന്നെ ഏല്പിച്ച ശുശ്രുഷ പൂർത്തിയാക്കി മറിയ തിരികെ പോകുന്നു. പിന്നെയും കഠിനമേറിയ യാത്രകൾ പലതും ചെയ്യേണ്ടിവരുന്നു. നിന്ദയുടെയും, പരിഹാസത്തിന്റെയും, ദുഷിയുടെയും അനുഭവങ്ങൾ തന്നെ ഏല്പിച്ച ശുശ്രുഷ പൂർത്തിയാക്കി മറിയ തിരികെ പോകുന്നു. പിന്നെയും കഠിനമേറിയ യാത്രകൾ പലതും ചെയ്യേണ്ടിവരുന്നു. നിന്ദയുടെയും, പരിഹാസത്തിന്റെയും, ദുഷിയുടെയും അനുഭവങ്ങൾ, ജനിച്ച അഥവാ ആത്മാവിൽ ജനിപ്പിച്ച ക്രിസ്തുവിലൂടെ ആക്ഷരികമായ് തന്നെ ഈറ്റുനോവ് അനുഭവപ്പെടുന്നു. ഉള്ളിൽ ആത്മാവിൽ ജനിച്ച കുഞ്ഞിനെ പ്രസവിക്കാൻ ഇടം നോക്കി പല വാതിലുകൾ മുട്ടുന്നു. ഒടുവിൽ സത്രത്തിൽ പോലും ഇടം ലഭിക്കാതെ കാലിത്തൊഴുത്തിൽ പൂർണ്ണ വളർച്ചയെത്തിയ താൻ വിശ്വാസത്തോടെ കേട്ട ലോഗോസ് എന്ന വാഗ്ദത്തവചനം റീമയായ് ആക്ഷരികമായ് ക്രിസ്തു രൂപത്തിൽ പുറത്തു വരുന്നു. ഇനി മറിയ എന്ന വ്യക്തിത്വം ഇല്ല മറിയയിൽ ആത്മാവിൽ ജനിച്ച ക്രിസ്തു മറിയയുടെ ആക്ഷരികമായ ജഢത്തിൽ വെളിപ്പെട്ടു നിൽക്കുന്നു, പിന്നെ അങ്ങോട്ട് മറിയ നിശ്ശബ്ദയാണ്. തിരുവചനം പഠിക്കുമ്പോൾ കർത്താവു കേൾപ്പിക്കുന്ന ദൂദുകൾ നിവർത്തിയാകുമെന്നു വിശ്വസിച്ചുകൊണ്ട് അവയെല്ലാം മറിയ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. പിന്നെ വർഷങ്ങൾക്കു ശേഷം ആത്മാവിൽ ജനിച്ച ക്രിസ്തുവിനെ മറിയ്ക്കു നഷ്ടപ്പെടുന്നു. ഇവിടെ ആത്മാവ് നമ്മെ പ്രബോധിപ്പിക്കുന്നതു ആദ്യ വിശ്വാസം സ്നേഹം പ്രത്യാശ ഇവയൊക്കെ ഒരു പൊത്തുവരുത്തത്തിൽ നാം നമ്മിൽ തന്നെ ഒതുക്കിക്കളഞ്ഞു ജീവിക്കുന്നു അഥവാ ആത്മീയ ചോർച്ച സംഭവിക്കുന്നു.

ഇവിടെ മറിയയിൽ നാം കാണേണ്ട അഥവാ അനുകരിക്കേണ്ടത് നഷ്ടപ്പെട്ടതു മനസ്സിലായപ്പോൾ.. അത് തിരഞ്ഞു കണ്ടുപിടിക്കാനുള്ള മടക്കയാത്രയ്ക്ക് മറിയ ഒരുങ്ങി പുറപ്പെടുന്നു. അവൾ കണ്ടെത്തേണ്ട സ്ഥലത്തു നിന്നുതന്നെ കണ്ടെത്തി, ആലയത്തിൽ നിന്ന് ക്രിസ്തുവുമായ തന്നെ ഭവനത്തിൽ മടങ്ങി എത്തുന്നു. ആലയത്തിൽ ആക്ഷരികമായ ഇറങ്ങുന്ന ദൈവ സാന്നിധ്യത്തെ അവിടെ ഉപേക്ഷിക്കാതെ നാമെന്ന മൺകൂടാരത്തിൽ വഹിച്ചു ഭവനത്തിൽ കൊണ്ടുവരണം. നീ ഞങ്ങളോട് എന്തിനിതു ചെയ്തു എന്ന ചോദ്യത്തിന് മറുപടിയായി ക്രിസ്തു പറയുന്നു “ഞാൻ എന്റെ പിതാവിന്റെ ഭവനത്തിൽ ഇരിക്കേണ്ടതാകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ?” ഇതിൽ നാം മനസിലാക്കേണ്ടുന്ന കാര്യം രക്ഷിക്കപ്പെട്ട ക്രിസ്തുവിന്റെ ആത്മാവിൽ ജനിച്ച ഒരു ദൈവപൈതൽ പിതാവുമായി വിട്ടുപിരിയാത്ത ഒരു ബന്ധം സ്ഥാപിക്കപ്പെടണം. പിതു പുത്ര പരിശുദ്ധാത്മാവെന്ന മുപ്പിരിച്ചരടിനാൽ ആ വ്യക്തി എപ്പോഴും ബന്ധിക്കപ്പെട്ടിരിക്കണം എന്ന് സാരം.പിന്നെയോ ജ്ഞാനത്തിലും വിവേകത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രസാദത്തിലും വളർന്നുവരുകയും വേണം, ക്രിസ്തു അങ്ങനെ ആയിരുന്നു അപ്പോൾ ക്രിസ്തുവിൽ ജനിച്ച നാമോരോരുത്തരും ക്രിസ്തുവിനോട് അനുരൂപമാകണം. ക്രിസ്തു ആലയത്തിൽ നിന്ന് മറിയയോടൊപ്പം മടങ്ങിപ്പോകുന്നു പിന്നെ 30 വയസുവരെ മാതാപിതാക്കൾക്ക് കീഴ്പെട്ടു മാതൃക ആകുന്നു. ഏറ്റവും കൂടുതൽ സമയം എടുത്തു ചെയ്യേണ്ടുന്ന വലിയ ശുശ്രുഷ ആണ് ഗൃഹശുശ്രുഷ, ഇവിടെയാണ് ഒരു ദൈവപൈതലിനെ സംബന്ധിച്ച് സാക്ഷ്യം വേണ്ടത്. കുടുംബാംഗങ്ങളുടെ, ചർച്ചക്കാർ, ബന്ധുമിത്രാദികൾ തുടങ്ങിയവരുടെ.. യെരുശലേമിലും, യെഹുദിയയിലും, ശമരിയയിലും പിന്നെ ഭൂമിയുടെ അറ്റത്തോളം നിങ്ങൾ എന്റെ സാക്ഷികൾ ആകണം എന്ന വചനം ഈ ശുശ്രുഷയെ ഉറപ്പിക്കുന്നു.

പിന്നെ നമ്മൾ കാണുന്നത് മറിയയിൽ ആത്മാവിൽ ജനിച്ച ക്രിസ്തു പരസ്യ ശുശ്രുഷക്കായ് ഭവനം വിട്ടു പുറപ്പെടുന്നു. ഇല്ലാതെ പോകുന്ന ലോകത്തിലെ താത്കാലിക ബന്ധങ്ങളെ ഉപേക്ഷിച്ചു, അതിനേക്കാൾ പ്രാധാന്യം സ്വർഗ്ഗത്തിലെ നിത്യപിതാവിന്റെ നിത്യസ്നേഹബന്ധത്തിനു കൊടുത്തു പിതാവ് തന്നെ വിശ്വസ്തതയോടെ ചെയ്യാൻ ഏല്പിച്ച നിവൃത്തിയാക്കുന്നതിനു പിതാവിനെ പ്രസാദിപ്പിക്കുവാൻ പുറപ്പെടുന്നു. പിതാവിന്റെ ഭവനത്തിലെ നഷ്ടപ്പെട്ടതിനെ തിരഞ്ഞു കണ്ടെത്തുന്നു. ശാഠ്യമുള്ളതിനും, കൊമ്പുള്ളതിനെയും, കൊമ്പില്ലാത്തതിനേയും, ശുദ്ധനേയും അശുദ്ധനേയും, തന്റെ ശുശ്രുഷയിൽ വിശുദ്ധ മേശയിൽ പങ്കാളികളായവരും, അപ്പംതിന്നവരും, രോഗികളും, മരിച്ചവരും, ഒറ്റുകൊടുത്തവനും, തള്ളിപ്പറഞ്ഞവനും, അവിശ്വസിച്ചവരും, മേശവലിപ്പിൽ നിന്ന് തെറിച്ചുവീണ അപ്പക്കഷ്ണങ്ങൾതിന്നു തൃപ്തിവന്നവരും, ജ്ഞാനികളും, അജ്ഞാനികളും, ബർബരനും, യവനാനുപോലും.. ആർക്കും കൊടുത്തു തീർക്കാൻ കഴിയാത്ത കടം വീണ്ടെടുപ്പു വിലയിലൂടെ കൊടുത്തു തീർത്തു.
ആത്മാവിനെ പിതാവിന്റെ കരത്തിൽ ഏല്പിക്കുന്നതിനു മുൻപ് തൻ ചെയ്തു തീർക്കേണ്ടുന്ന സകലവും നിവ്യത്തിയാക്കി. കള്ളന്റെ മനസാന്തരവും രക്ഷയും ഒപ്പം തനിക്കു ഈ ഭൂമിയിൽ ജനിക്കാൻ, പിതാവ് തന്നെ ഏല്പിച്ച ശുശ്രുഷ ചെയ്യാൻ ഹവ്വാ അമ്മയുടെ ഈ ലോകത്തിൽ പ്രവേശിക്കപ്പെട്ട ആദ്യപാപം അഥവാ വിഷപാപബീജം ദൈവത്തിന്റെ തന്നെ സൃഷ്ടിയായ മറ്റൊരു സ്ത്രീയുടെ, കന്യകാമറിയയിലൂടെ അതിനെ വേരോടെ പിഴുതുമാറ്റാൻ ഒരു വിശുദ്ധ ഉദരമായി മാറിയ മറിയയെ ഭാഗ്യവതി, കർത്താവിന്റെ കൃപലഭിച്ചവൾ, അനുഗ്രഹിക്കപ്പെട്ടവൾ എന്നൊക്കെ ലോകം അറിയപ്പെട്ടു. ലോകത്തിൽ മാത്രമോ സ്വർഗ്ഗത്തിലും ആത്മജനനത്തിലൂടെ സ്ഥിരമായ തന്നെ ഭാഗ്യവതി എന്നുപേർ എഴുതപ്പെട്ടു. ഈ മറിയയെ നമുക്ക് അനുകരിക്കാൻ, അനുകരിയ്ക്കാം. മറിയയിലൂടെ ജനിച്ച ക്രിസ്തുവിനെ നമുക്ക് മധ്യസ്ഥനാക്കാം. അവയിലൂടെ ജനിച്ച വിശുദ്ധരുടെ പട്ടികയിൽ നമ്മുടെ പേരും സ്വർഗത്തിൽ ജീവപുസ്തകത്തിൽ സ്ഥിരമായി കുറിക്കപ്പെടും. അതിനായ് മറിയയും ജോസേപ്പും അനേക കഷ്ടതയുടേം പ്രതിസന്ധിയിലൂടെയും അപമാനത്തിലൂടെയും വീഴാതെ തളരാതെ ക്രിസ്തുവിന്റെ പാതയിലൂടെ പോയി ജയകരമായ ഒരു ക്രിസ്തീയ ജീവിതം നയിച്ചു നമുക്ക് ഒരു മാതൃകയായെങ്കിൽ നമുക്കും അവർ സഞ്ചരിച്ച ക്രിസ്തുവിന്റെ പാതയിലൂടെ അവർ പോയ വഴിയിലൂടെ തന്നെ അവരുടെ ആനുകാരികളായ കടന്നുപോകാം. ദീപമായി, ലോകത്തിന്റെ വെളിച്ചമായി പ്രകാശിക്കാം പരിശുദ്ധാത്മാവ് നമ്മെ അതിനു സഹായിക്കുമാറാകട്ടെ. ക്രിസ്തു ഉള്ളിൽ ജനിക്കുന്ന ഒരു ക്രിസ്തുമസായി തീരട്ടേ ഈ ക്രിസ്തുമസ്ദിനം.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.