ഖത്തർ മലയാളി പെന്തെക്കോസ്ത്തൽ കോൺഗ്രിഗേഷൻ (QMPC) ഇരുപതാം വാർഷിക കൺവൻഷൻ ഇന്ന് മുതൽ

KE NEWS DESK

 

News Middle Advt Banner

ദോഹ: ഖത്തർ മലയാളി പെന്തക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) 20-മത് വാർഷിക കൺവൻഷൻ ജനുവരി 8മുതൽ10 വരെ ദോഹ ഐ.ഡി.സി.സി. കോംപ്ലെക്സിൽ ഒരുക്കിയിരിക്കുന്ന ടെന്റിൽ വെച്ച് നടക്കും. ജനുവരി 8 മുതൽ 9 ത് എന്നീ തീയതികളിൽ വൈകുന്നേരം 07:00 മുതൽ 09:30 വരെ നടക്കുന്ന കൺവൻഷൻ QMPC പ്രസിഡന്റ് പാസ്റ്റർ സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്യും. പ്രസ്തുത യോഗങ്ങളിൽ അനുഗ്രഹീത കർത്തൃദാസൻ പാസ്റ്റർ അനീഷ് ഏലപ്പാറയാണ് മുഖ്യ പ്രഭാഷകൻ.സംഗീത ശുശ്രൂഷ പാസ്റ്റർ ലോഡ്സൺ ആൻറണിയോടൊപ്പം പാസ്റ്റർ സാം.റ്റി ജോർജ്ജും നയിക്കുന്ന ക്യൂ എം പി സി ഗായക സംഘവും നിർവഹിക്കും.

വെള്ളിയാഴ്ച രാവിലെ പൊതു ആരാധനയും തിരുവത്താഴ ശുശ്രൂഷയും തുടർന്ന്
ദൈവസഭകളോടുള്ള ബന്ധത്തിൽ ദോഹയിൽ വിവിധ ശുശ്രൂഷകൾ ചെയ്ത സീനിയേഴ്സിനെ പൊതുയോഗത്തിൽ ആദരിക്കും. ക്യു എം പി സി ഇരുപതാം വാർഷിക സുവനീയറും പ്രകാശനം ചെയ്യും . ബ്രദർ. കെ .ബി. ഐസക്ക് രചിച്ച് ബിനു ചാരുത സംഗീതം നൽകിയ തീം സോങ് പ്രഥമ യോഗത്തിൽ അവതരിപ്പിക്കും. കൺവൻഷന്റെ വിജയകരമായി നടത്തിപ്പിനായി വിവിധ കോർഡിനേറ്റിങ് കമ്മിറ്റികളുടെ മേൽനോട്ടത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നതായി സെക്രട്ടറി മാത്യു പി മത്തായി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :പാസ്റ്റർ സന്തോഷ് തോമസ് (പ്രസിഡന്റ്) 33735348, മാത്യു പി മത്തായി (സെക്രട്ടറി)
55844316

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading