പാസ്റ്റർ എബ്രഹാം പി സാമുവേലിന്റെ സംസ്കാരം നവംബർ 10 ന് ന്യൂയോർക്കിൽ
ന്യൂ യോർക്ക്: റാന്നി കീക്കോഴുർ പൊട്ടകുളത്ത് പാസ്റ്റർ എബ്രഹാം പി. സാമുവേൽ (രാജൻ – 76) നവംബർ 8ന് റോക്‌ലൻഡിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു.
ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ച പാസ്റ്റർ എബ്രഹാം പി. സാമുവേൽ, അമേരിക്കയിലേക്ക് കുടിയേറിയതിനു ശേഷം ന്യൂ യോർക്ക് ക്യൂൻസിലെ ഇന്ത്യാ പെന്തക്കോസ്‌ത് ചർച്ചിൽ പാസ്റ്റർ എ.സി. ജോർജിനൊപ്പം ശുശ്രൂഷ ചെയ്തു. ലൂസിയാനയിലെ ജിമ്മി സ്വാഗാർട്ട് ബൈബിൾ കോളേജിൽ ചേർന്നു ബിരുദാനന്തരം നേടിയതിനു ശേഷം ന്യൂയോർക്കിലേക്ക് മടങ്ങിയ അദ്ദേഹം, ബ്രോങ്ക്സിൽ ബെഥേൽ പെന്തക്കോസ്ത് ചർച്ച് സ്ഥാപിച്ചു. ശുശ്രൂഷയിൽ മുഴുവനായി സ്വയം സമർപ്പിക്കുന്നതിനായി ന്യൂ യോർക്ക് കറക്ഷണൽ ഓഫീസർ പദവിയിൽ നിന്ന് അദ്ദേഹം രാജിവച്ചു. ഔദാര്യത്തിനും ത്യാഗ മനോഭാവത്തിനും പാസ്റ്റർ സാമുവൽ മുൻപന്തിയിൽ ആയിരുന്നു.
ഭാര്യ: സാറാമ്മ (പൊടിയമ്മ) സാമുവേൽ.
മക്കൾ: ബിൻസി – ജിജി വർഗ്ഗീസ്, പാസ്റ്റർ ബിജോയി സാമുവേൽ – നിഷാ, പാസ്റ്റർ ജോൺ സാമുവേൽ (ബോബി) – സിമി.
കൊച്ചുമക്കൾ: സെലീന-മാർവിൻ, മെലിസ, ജെയ്‌സ്, അലിസ, എറിക്ക, ജൂഡ, ജോനാഥൻ
സഹോദരങ്ങൾ: പരേതയായ ജെയിനാമ്മ കുരുവിള, ഫിലിപ്പോസ് എബ്രഹാം, എലിസബത്ത് തോമസ്, പാസ്റ്റർ ജെയിംസ് എബ്രഹാം, പരേതനായ ജോൺ എബ്രഹാം, സൈമൺ എബ്രഹാം, എസ്തർ സക്കറിയ, റൂത്ത് തോമസ്.
പൊതു ദർശനം / അനുസ്മരണം :
തീയതി : നവംബർ 15 വെള്ളി
സമയം: വൈകിട്ട് 7 മണി മുതൽ
സ്ഥലം: Generations Church
592 Main St, New Rochelle, NY 10801
ഭൗതിക സംസ്കാരം:
തീയതി: നവംബർ 16 ശനി
സമയം: രാവിലെ 10:00
സ്ഥലം: India Pentecostal Fellowship
85 Marion St, Nyack, NY 10960




- Advertisement -
Comments are closed, but trackbacks and pingbacks are open.