കാസർഗോഡ് മുതൽ കന്യാകുമാരി വരെ പ്രാർത്ഥന യാത്രയ്ക്ക് 2024 ന് തുടക്കം
കോട്ടയം: വടക്കെ ഇന്ത്യയിൽ ക്രൂരമായ പീഡനം ഏൽക്കുന്ന ദൈവ ദാസന്മാർക്കും, ദൈവ മക്കൾക്കും, അടച്ചു പൂട്ടിയ സഭകൾക്കും വേണ്ടി പ്രാർത്ഥന സഹായം അഭ്യർത്ഥിക്കുന്ന പ്രാർത്ഥന യാത്ര കാസർഗോഡ് മുതൽ കന്യാകുമാരി വരെ നടത്തുന്നു. 2024 നവംബർ എട്ടാം തിയതി കാസർഗോഡ് നിന്നും ആരംഭിച്ചു യാത്ര നവംബർ 23 തീയതി കന്യാകുമാരിയിൽ സമാപിക്കും.

പെന്തകോസ്തൽ കൌൺസിൽ ഓഫ് ഇന്ത്യ( പി സി ഐ ) കേരള സ്റ്റേറ്റ് ആണ് മുഖ്യ സംഘടകർ. ചില ജില്ലകളിൽ തദ്ദേശിയ പ്രാർത്ഥന ഗ്രൂപ്പുകളും ആദിത്യം വഹിക്കുന്നു. ഭോപ്പാൽ ഹാർവെസ്റ്റ് ഇന്ത്യ മിഷൻ ആണ് യാത്ര നയിക്കുന്നത്. മിഷൻ ഡയറക്ടർ പാസ്റ്റർ സൈമൺ വർഗീസ് ഈ യാത്രയുടെ ക്യാപ്റ്റൻ ആയി സേവനം അനുഷ്ഠിക്കുന്നു. നോർത്ത് ഇന്ത്യൻ മിഷ്നറിമാരായ പാസ്റ്റർ ആശിഷ് സാഹു, പാസ്റ്റർ ജോഷുവ സാഹു, പാസ്റ്റർ പൗലോസ് ഓജ എന്നിവർ ടീം അംഗങ്ങൾ ആയി ഈ യാത്രയിൽ ഒപ്പം ചേരുന്നു. പാസ്റ്റർ രാജീവ് ജോൺ പൂഴനാട് ഈ യാത്രയുടെ കോഡിനേറ്റർ ആയി പ്രവർത്തിക്കുന്നു. പി സി ഐ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ നോബിൾ പി തോമസ് യാത്ര ഉത്ഘാടനം ചെയ്തു. സെക്രട്ടറി പാസ്റ്റർ ജിജി തേക്കുതോട് ഫ്ലാഗ് ഓഫ് ചെയ്തു. പാസ്റ്റർമാരായ മോഹൻ ഡേവിഡ്, സുനിൽ കുഞ്ഞുമോൻ, ടി ഒ സാബു, കെ വി വർഗീസ്, റേ വർഗീസ്, കെ വി കുര്യച്ഛൻ, ജിനേഷ് തങ്കച്ചൻ, ബിനു പാലക്കാട്, ജോമോൻ സാമൂവേൽ, ലിബിൻ സേവ്യർ, വിനോദ് വി എസ്, ടി വി തോമസ്, എബ്രഹാം ജോൺ, ബിനോയ് ചാക്കോ, ഷാജി നെടുമ്പ്രം, ലിജോ ജോസഫ്, കെ എ തോമസ് എന്നിവർ ജില്ലാ കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.


- Advertisement -


Comments are closed.