യു.പി.വൈ.എം. എടത്വാ വാർഷിക മീറ്റിംഗ്

എടത്വ: യു.പി.വൈ.എം എടത്വയുടെ വാർഷിക മീറ്റിംഗും താലന്തു പരിശോധന വിജയികൾക്കുള്ള സമ്മാനദാനവും ഒക്ടോബർ 6 ന് ഐ.പി.സി ഫിലഡെൽഫിയ വെള്ളക്കിണർ സഭയിൽ വെച്ച് നടന്നു. പാസ്റ്റർ കെ.എസ് ജോസഫ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ ജിൻസൺ ഫിലിപ്പോസ് സ്വാഗതം അറിയിച്ചു. പാസ്റ്റർ റെജി ചെറിയാൻ ഉദ്ഘാടനസന്ദേശം നൽകി. പാസ്റ്റർ ഫെസ്തോസ്കുട്ടി, പാസ്റ്റർ പി.എം മാത്യു, പാസ്റ്റർ ജസ്റ്റിൻ, പാസ്റ്റർ ജോയി മോൻ, പാസ്റ്റർ ജിസ്മോൻ ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. താലന്തു പരിശോധനാ വിജയികളായവർ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.
ബിനോ മാത്യു നന്ദി അറിയിച്ചു.

യു.പി.വൈ.എം താലന്തു പരിശോധന വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ചർച്ച് ഓഫ് ഗോഡ് തലവടി, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചാത്തങ്കരി, ഐ.പി.സി ഹെബ്രോൻ ചർച്ച് കുന്തിരിക്കൽ എന്നീ സഭകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ മീറ്റിംഗിൽ ആദരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.