ഉന്നതമായ ദൈവീക വിളി |ജോജി പി തോമസ്, സ്കോട്ട്ലൻ്റ്
ദൈവവിളി അനുസരിക്കുവാൻ താല്പര്യം ഉള്ളവരെ ആണ് ദൈവം തന്റെ ദൗത്യത്തിനായി തിരഞ്ഞെടുക്കുന്നത്.
യെഹസ്ക്കേയേൽ രണ്ടാം അധ്യായത്തിൽ
ദൈവീക വിളിയെ സ്വീകരിച്ച യെഹസ്ക്കേയേലിനോട് യഹോവയായ ദൈവം പറയുകയാണ്
“നിവർന്നു നിൽക്കുകയെന്ന് “.
ദൈവത്തിനെ അനുസരിക്കാൻ തയ്യാറാണെങ്കിൽ ദൈവം നമ്മെ ദൈവത്മാവിന്നാൽ നിവർന്നു നിൽക്കുമാറാക്കും..ദൈവീക പദ്ധതിക്കായി, വിളിക്കായി ഒരുങ്ങുവാനായി സ്വർഗ്ഗത്തിലെ ദൈവം തന്റെ മക്കളോട് പറയുകയാണ്.
സ്വർഗസ്ഥനായ ദൈവത്തെ അനുസരിച്ചാൽ ദൈവീക പദ്ധതിക്കായി ദൈവത്മാവിനെ പകരുവാൻ ഇടയായിതീരും.
യെഹസ്ക്കേയേലിന്റെ മേൽ പകർന്നത് ദൈവീക അധികാരത്തിന്റെ ആത്മാവിനെയായിരുന്നു.
ചിലതിനെ നോക്കി അധികാരത്തോടെ കല്പിക്കുവാൻ
യെഹസ്ക്കേയേലിന് ദൈവത്തിന്റെ കൃപ ലഭിച്ചു.ദൈവത്തിന്റെ പ്രിയ ജനമായ ഇസ്രായേൽ പാപത്തിൽ ആയപ്പോൾ, അതിനെ വീണ്ടെടുക്കാൻ ആണ് ദൈവം യെഹസ്ക്കേയേലിനെ തിരഞ്ഞെടുത്തത്.
ദൈവം കൂടെയുള്ളപ്പോൾ വേറെയാരെയും പേടിക്കേണ്ടിവരികയില്ല.
അവർ കേട്ടാലും കേൾക്കാഞ്ഞാലും ദൈവലോചനയെ പറയുക എന്ന് ആണ് ദൈവം
യെഹസ്ക്കേയേലിനോട് കല്പിച്ചത്.ദൈവീക ആലോചനയെ യെഹസ്ക്കേയേലിൽ ഉന്നതമായ രീതിയിൽ ഏറ്റെടുത്തതുകൊണ്ട് മറ്റൊന്നിനും തന്നെ ഭയപ്പെടുത്തുവാൻ കഴിഞ്ഞില്ല.
ക്രൂശിൽ തന്റെ അവസാന തുള്ളി രക്തം തന്നു നമ്മെ വീണ്ടെടുത്തു ദൈവമക്കൾ ആക്കിത്തീർത്ത യേശുക്രിസ്തു,തന്റെ ആലോചനയെ നാം ഏതു രീതിയിൽ എടുക്കും എന്ന് നോക്കിക്കൊണ്ടിരിക്കുന്നു.
ഈ ദിവസങ്ങളിൽ ദൈവീക ആലോചനക്ക് അനുസരണയോടു കാത്തിരുന്നു ചിലരെ ക്രിസ്തുവിലേക്കു നയിക്കുവാൻ നമുക്ക് നിയോഗം നൽകട്ടെ..
ഞാൻ വേഗം വരാം എന്ന് പറഞ്ഞു എടുക്കപ്പെട്ട യേശുക്രിസ്തുവിന്റെ വലിയ വിളിക്കായി കാത്തിരുന്നുകൊണ്ട് ദൈവലോചന അനുസരിപ്പാൻ നമുക്ക് കഴിയട്ടെ !!!
Comments are closed, but trackbacks and pingbacks are open.