ഷാർജ മാർത്തോമ്മ ഇടവകയുടെ വാർഷിക കൺവൻഷന് തുടക്കം
ഷാർജ മാർത്തോമ്മ ഇടവകയുടെ വാർഷിക കൺവൻഷന് തുടക്കമായി.
മാർത്തോമ്മ സഭയുടെ മുൻ വികാരി ജനറാൾ വെരി. റവ. ജോർജ് മാത്യു വചനപ്രഘോഷണത്തിന് നേതൃത്വം നൽകി.
ദൈവം ആണ് നമ്മെ ഏവരെയും നിയന്ത്രിക്കുന്നതെന്നും,ഏദനിൽ തുടങ്ങുകയും ഇന്നും തുടർന്ന് കൊണ്ടു ഇരിക്കുകയും ചെയുന്ന
നമ്മുടെ കുടംബങ്ങൾ ദൈവീക പദ്ധതികൾ ആണെന്നും,നമ്മുടെ കുടുംബങ്ങളുടെ ശില്പി ദൈവം ആയിരിക്കണം എന്നും ,
ദൈവ രാജ്യത്തിന്റെ പതിപ്പുകൾ ആയി നമ്മുടെ കുടുംബങ്ങൾ മാറണം എന്നും ആദ്യ ദിനത്തിൽ അച്ചൻ ഓർമിപ്പിച്ചു.
ഇടവക വികാരി റവ. രഞ്ജിത് ഉമ്മൻ ജോൺ, സഹ വികാരി റവ. ബിൻസു ഫിലിപ്പ്, യൂത്ത് ചാപ്ലയിൻ റവ. ടോം ജോൺ എന്നിവർ കൺവൻഷന് നേതൃത്വം നൽകി.ഇടവക ഗായകസംഘം കൺവൻഷനിൽ ഗാന ശുശ്രൂഷക്കു നേതൃത്വം നൽകുന്നു. കൺവൻഷൻ വ്യാഴാഴ്ച സമാപിക്കും.


- Advertisement -


Comments are closed.