സമസ്ത മേഖലകളിലും സ്‌നേഹത്തിന്റെ സുവിശേഷം അനുസ്യൂതം തുടരണം : മാര്‍ ഫിലക്‌സിനോസ്
മാരാമൺ : സമസ്ത മേഖലകളിലും സ്‌നേഹത്തിന്റെ സുവിശേഷം അനുസ്യൂതം പങ്കു വയ്ക്കണമെന്ന് മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ ഉദ്‌ബോധിപ്പിച്ചു.
നിരവധി വെല്ലുവിളികളുടേയും, അനിശ്ചിത്വത്തിന്റെയും മദ്ധ്യത്തില്‍ ഭാരതത്തിന്റെ ഗ്രാമങ്ങളെ തേടിയുള്ള യാത്രയില്‍ നിര്‍ണ്ണായക നേതൃത്വം നല്‍കിയ ഭാരതത്തിലെ ആദ്യത്തെ തദ്ദേശിയ മിഷനറി പ്രസ്ഥാനമാണ് മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘമെന്ന് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ പ്രസ്താവിച്ചു. മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ മുന്‍കാല ഔദ്യോഗിക ചുമതലക്കാരുടേയും, നിലവിലുളള മാനേജിംഗ് കമ്മറ്റിയംഗങ്ങളുടേയും സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ഫിലക്‌സിനോസ്.
സംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, വെരി റവ. ഡോ. ഡി. ഫിലിപ്പ്, വെരി റവ. ഡോ. സി. കെ. മാത്യു, റവ. ജോര്‍ജ് വര്‍ഗീസ്,
റവ. ജോര്‍ജ് എബ്രഹാം, റവ. ജിജി മാത്യൂസ്,
റവ. ചാക്കോ തോമസ്, റവ. സാമുവേല്‍ സന്തോഷം, അഡ്വ. റോയ് ഫിലിപ്പ്, സംഘം ഭാരവാഹികളായ റവ. ജിജി വര്‍ഗീസ്,
ഡോ. എബി തോമസ് വാരിക്കാട്,
പ്രൊഫ. എബ്രഹാം പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.