ആമല്ലൂർ സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ സൗജന്യ മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തപ്പെട്ടു
തിരുവല്ല : മെഡിക്കൽ മിഷൻ ആശുപത്രിയും, തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷനും ചേർന്ന് ആമല്ലൂർ റെസിഡൻസ് അസോസിയേഷന്റെയും, ആമല്ലൂർ സെഹിയോൻ മാർത്തോമാ ചർച്ചിന്റെയും ആഭിമുഖ്യത്തിൽ ആമല്ലൂർ സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ വച്ച് സൗജന്യ മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 2024 ആഗസ്റ്റ് 10 ന് നടന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം മാർത്തോമാ സഭാ സെക്രട്ടറി റവ. എബി റ്റി മാമ്മൻ നിർവഹിച്ചു. സെഹിയോൻ മാർത്തോമ്മാ പള്ളി വികാരി റവ. തോമസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവല്ല മുൻസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സാറാമ്മ ഫ്രാൻസിസ്, മുൻസിപ്പൽ കൗൺസിലർ മേഘാ ശാമുവേൽ, ടി എം എം മെഡിക്കൽ സൂപ്രണ്ട് ഡോ. സാം അബ്രാഹം, തിരുവല്ല ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി റാഫേൽ, ആമല്ലൂർ റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് രാജു മുണ്ടമറ്റം, സെക്രട്ടറി വി എം മത്തായി, റവ. കുരുവിള ഫിലിപ്പ്, കുരുവിള നെല്ലിമൂട്ടിൽ വർഗീസ്, വർഗീസ് മാത്യു, കെ എസ് ജോർജ്ജ്, പ്രൊഫ. സാം ജി തോമസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.



- Advertisement -

Comments are closed.