ദുരന്തമേഖലയിൽ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സർക്കാരിനൊപ്പം വൈഎംസിഎകൾ കൈത്താങ്ങാവണം:കെ.ഒ.രാജുക്കുട്ടി

കൊട്ടാരക്കര :
തലച്ചിറ വൈഎംസിഎ പ്രവർത്തനോദ്ഘാടനവും രക്ഷാധികാരിമാരായ വൈദികർക്കുള്ള വരവേൽപ്പും പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും
വൈഎംസിഎ മുൻ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഐക്യവും സൗഹൃദവും ദൈവം നമുക്ക് ദാനമായി നൽകിയ പ്രപഞ്ചത്തിൻ്റെ നിലനില്പിന് അനിവാര്യമാണെന്നും അതിലൂടെ പ്രകൃതിദുരന്തങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്നും സമാനതകളില്ലാത്ത ദുരന്തം നേരിട്ട വയനാട് മേഖലയിൽ
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കും സർക്കാരിനൊപ്പം
വൈഎംസിഎകൾ കൈത്താങ്ങാവണമെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കേത്തെരുവ് സ്നേഹ ഭവൻ സ്പെഷ്യൽ സ്കൂൾ ഡയറക്ടർ എ.ജെ.ശാമുവേൽ
റമ്പാൻ ആക്ഷൻ പ്ലാൻ പ്രകാശനം ചെയ്തു.പ്രസിഡൻ്റ് പി.ഒ. ജോൺ അധ്യക്ഷത വഹിച്ചു.പനവേലി ബഥേൽ മാർത്തോമാ ചർച്ച് വികാരി റവ.രാജു തോമസ്,
ചക്കുവരക്കൽ മാർ അപ്രേം ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.അലക്സ് മാത്യു,തലച്ചിറ ശാലേം മാർത്തോമ്മാ ചർച്ച് വികാരി റവ.സി.പി. ബിജു,പുനലൂർ സബ് റീജിയൻ വൈസ് ചെയർമാൻ ബിനു.കെ. ജോൺ മണ്ണൂർ,ജനറൽ കൺവീനർ ഷിബു.കെ. ജോർജ്,സെക്രട്ടറി എൻ.എ. ജോർജുകുട്ടി,ജി. യോഹന്നാൻ കുട്ടി, ഡോ.എം.കെ.പി.റോയി, പ്രൊഫ.ഫിലിപ്പ് ജോർജ്,
സുബീഷ് ജോർജ്,സജി തോമസ്,ജെയിംസ് ജോർജ്,സുബിൻ.ഡി.മാത്യു,റോയി ജോൺ എന്നിവർ പ്രസംഗിച്ചു.

മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള ഗാന്ധി പുരസ്കാരം നേടിയ മുൻ സെക്രട്ടറി സജി തോമസ്,വിവിധ പൊതു പരീക്ഷകളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം എന്നിവയും നടന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply