ലേഖനം: ഇല്ല്യൂമിനേറ്റി – ഒരു അവലോകനം | സനിൽ എബ്രഹാം

യഥാർത്ഥമായതും സാങ്കല്പികമായതുമായ നിരവധി പുരാതന – നവീന സംഘടനകൾക്ക് നൽകി വരുന്ന പേരാണ് ഇല്യൂമിനേറ്റി. ചരിത്രപരമായി, ഈ പേര് ബവേറിയ Illuminati-നെ ഉദ്ദേശിച്ചാണ് ഉപയോഗിക്കുന്നത്. ഇതൊരു ലാറ്റിൻ പദമാണ് . ഇതിന്റെ അർദ്ധം പ്രബുദ്ധത എന്നാണ് (The illuminated ones). എപ്പോഴും തുറന്നിരിക്കുന്ന ഒറ്റക്കണ്ണ് ആണ് ഇതിന്റെ സിംബൽ – ലോകത്തെ എപ്പോഴും വീക്ഷിക്കുക,ഒറ്റകണ്ണിലൂടെ കാണുക എന്നതാണിതു സൂചിപ്പിക്കുന്നത്.

ഇല്ലുമിനാറ്റി എന്ന ഈ group സ്ഥാപിതമായതു 1776 മേയ് 1-ന് ജർമനിയിലുള്ള Bavaria എന്ന സ്ഥലത്താണ്.ഈ സൊസൈറ്റിയുടെ ലക്ഷ്യം പ്രബോധന മൂല്യങ്ങൾ പ്രചാരം ചെയ്യുക, ഉദാഹരണത്തിന്, തർക്കം, മതേതരം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും മതവും രാഷ്ട്രീയവും അടിച്ചമർത്തൽക്കെതിരെ പോരാടുകയും ചെയ്യുകയായിരുന്നു. സ്ഥാപകനായ ആദം വെയ്ഷാപ്റ്റ് പെർപെർഫക്റ്റവിലിസ്റ്റ്സ് എന്ന പേരായിരുന്നു നിർദ്ദേശിച്ചിരുന്നത്. ഫ്രീമേസനുകളുടെ രൂപീകരണത്തിനാധാരമായ യൂറോപ്യൻ സ്വതന്ത്ര ചിന്തകരാണ് ഇല്യൂമിനേറ്റിയുടെ പിന്നിലും പ്രവർത്തിച്ചത്.

ഇല്യൂമിനേറ്റിയുടെ ഉറവിടം ഇന്ത്യയിൽ നിന്നാണെന്ന് കരുതപ്പെടുന്നു. കലിംഗ യുദ്ധത്തിന് ശേഷം അശോക ചക്രവർത്തിക്കുണ്ടായ വെളിപാടാണ് ഇല്യുമിനേറ്റിക്ക് പിന്നിലെന്ന് പറയുന്നത്. തങ്ങളുടെ ബുദ്ധിയും ശക്തിയും യുദ്ധത്തിനല്ലാതെ മനുഷ്യനന്മയ്ക്കു വേണ്ടി ഉപയോഗപ്പെടുത്താൻ ഒൻപതു പേർക്കായി എല്ലാ അറിവുകളും ചക്രവർത്തി പങ്കുവച്ചെന്നാണ് കരുതുന്നു. ഈ അറിവുകൾ പുതുക്കി ഓരോ തലമുറയിലേക്കും ഈ ഒൻപതു പേരും പകർന്നു കൊടുക്കുന്നു. അങ്ങനെ ലോകം മുഴുവൻ, എവിടെയാണെന്നറിയാത്തവിധം ഇല്യൂമിനേറ്റിയിലെ അംഗങ്ങൾ ജീവിക്കുന്നു.

ആധുനിക കാലത്ത്, “Illuminati” എന്ന പദം വിവിധ ഗൂഢാലോചന സിദ്ധാന്തങ്ങൾക്കു പ്രചാരം നേടിയിട്ടുണ്ട്. അവ പ്രബലമായ രഹസ്യ എലീറ്റ് ഗ്രൂപ്പ് ലോക കാര്യങ്ങളെ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത് എന്ന് അവകാശപ്പെടുന്നു. അവരുടെ സിദ്ധാന്തം പ്രേരിപ്പിക്കുന്നത് രഹസ്യമായി എല്ലാം വീക്ഷിച്ചു ഈ ലോകകാര്യങ്ങളെ , പ്രതേകിച്ചു സർക്കാർ,സമ്പത്ത് വ്യവസ്ഥ, മീഡിയ തുടങ്ങിയ പ്രധാന കാര്യങ്ങളെ ആർക്കും മനസിലാകാത്ത രീതിയിൽ കടന്നുകയറി നിയന്ത്രിക്കുക എന്നതാണ് അതായതു New World Order സ്ഥാപിക്കുക എന്നതാണ് . ലക്ഷ്യം ലോകം ഒറ്റ നിയത്രണത്തിലേക്കു കൊണ്ടുവരിക, ഒരു ലോക ഗവൺമെന്റിനെ സൃഷ്ടിക്കുക എന്നതാണ്.ലോകത്തെ തന്നെ നിയന്ത്രിക്കാൻ കഴിവുള്ള വിധം പണവും അറിവും നിർണായക അധികാര സ്ഥാപനങ്ങളിൽ സ്വാധീനമുള്ളവരാണ് ഇല്യൂമിനേറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇല്ലുമിനിറ്റി എന്ന ഗ്രൂപ്പ് ഉണ്ടെന്നു ഒരു തെളിവും ശേഷിക്കാതെ ആണ് ഈ ഗ്രൂപ്പിന്റെ പ്രവർത്തനം. അതായതു അതിൽ പ്രവർത്തിക്കുന്നവരുടെ പേര് വിവരങ്ങൾ അവർ വെളിപ്പെടുത്തുന്നില്ല. ഇല്യൂമിനേറ്റിയെ പിന്തുണച്ചു രംഗത്ത് വന്ന പ്രധാന വ്യക്തിയായിരുന്നു കാനഡയുടെ മുൻ പ്രതിരോധ മന്ത്രി പോൾ ഹെല്ല്യർ . ഇല്യൂമിനേറ്റി യാഥാർഥ്യമാണെന്നും അവരാണു ലോകത്തെ നിയന്ത്രിക്കുന്നതെന്നുമായിരുന്നു ഹെല്ല്യറുടെ പ്രസ്താവന. ഇല്യൂമിനേറ്റിയെ പിന്തുണച്ച് ലോകത്ത് ഇതാദ്യമായാണ് സർക്കാർ തലത്തിലെ ഉയർന്ന പദവി വഹിച്ച ഒരു വ്യക്തി രംഗത്തെത്തിയത്. 1963–67 കാലത്താണ് ഹെല്ല്യർ മന്ത്രിസ്ഥാനം വഹിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാനുള്ള തന്ത്രം വരെ ഇല്യൂമിനേറ്റി അംഗങ്ങൾക്കറിയാമെന്നും ഹെല്ല്യർ പറയുന്നു. പെട്രോളിയം കമ്പനികളുടെ വരുമാനം നഷ്ടപ്പെടുത്താൻ അവർ ഇഷ്ടപ്പെടുന്നില്ല എന്ന കാരണത്താൽ അവർ അതിന്റെ രഹസ്യം പുറത്തുവിടില്ല. പെട്രോളിയം കമ്പനികളിലാണ് ഇവരിൽ പലർക്കും ഏറെ ഓഹരികളുള്ളതെന്നും ഹെല്ല്യർ പറഞ്ഞിരുന്നു.1 പത്രോസ് 3: 10,11 ഇൽ പറയുന്നു: കര്‍ത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാല്‍ ആകാശം ചുട്ടഴിവാനും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങള്‍ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവര്‍ ആയിരിക്കേണം.അതുകൊണ്ടു തന്നെ ഹെല്ല്യറുടെ വാക്കുകൾ പ്രധാന്യം അർഹിക്കുന്നു.

ഒമ്പത് അജ്ഞാതരായ മനുഷ്യർ , അവർക്ക് മാത്രം അറിയാവുന്ന മനുഷ്യനിർമ്മിതമായ ഒരു കൃത്രിമമായ ഭാഷ, കൃത്യമായ ഇടവേളകളിൽ പുനർ രചിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒമ്പത് അമൂല്യമായ പുസ്തങ്ങൾ , തലമുറകൾ ആയി കൃത്യമായ ഇടവേളകളിൽ കൈമാറുന്ന അധികാരം, തങ്ങളുടെ കൂടെയുള്ളവനെ തിരിച്ചു അറിയാൻ സാധിക്കുന്ന രഹസ്യകോഡുകൾ , രാജ്യങ്ങളുടെ അതിർത്തികൾ ഇല്ലാതെ ഭൂമിയിൽ എവിടെയും ജീവിക്കുന്ന സ്വഭാവം, ലോകത്തിന്റെ ഗതിവിഗതികൾ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഒമ്പത് വിഷയങ്ങൾ , അവയിൽ ശാസ്ത്രം ഉണ്ട് , യുക്തി ഉണ്ട് , മതം ഉണ്ട് ,മറ്റുളവരുടെ മനസ്സുകളെ സ്വാധീനിക്കാൻ പ്രാപ്തമായ യുദ്ധമുറകൾ ഉണ്ട് അങ്ങനെ നമുക്ക് ചിന്തിക്കാൻ കഴിയാത്ത അത്രത്തോളം അറിവുകൾ ഉണ്ട്. പക്ഷെ അവർക്ക് ഒരു കാര്യം അറിയാം തങ്ങളുടെ അറിവുകൾ ദുഷ്ട അല്ലെങ്കിൽ സാത്താന്യ ശക്തികളുടെ കൈയിൽ എത്തിച്ചേർന്നാൽ അത് ഈ പ്രപഞ്ചത്തിന്റെ അവസാനം ആയിരിക്കും എന്ന സത്യം. അതുകൊണ്ട് അവർ എപ്പോഴും ഒരു രഹസ്യ സ്വഭാവം ജീവിതത്തിൽ പുലർത്തുന്നു. ക്രിസ്ത്യാനിറ്റിയെ നിയമവിരുദ്ധമാക്കുന്നതിനും , യുവാക്കൾക്കിടയിൽ ജൻഡർ വേർതിരിവും സാത്താൻ ആരാധനയും പ്രോത്സാഹിപ്പിക്കുന്നതിനും ഇല്ലുമിനാറ്റി ഏജന്റുമാർ സമൂഹത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നത് ലോകം സാക്ഷ്യ പെടുത്തുന്ന ഒന്നാണ്.ക്രിസ്തുമതത്തിനു എതിരായി പ്രവർത്തിക്കുന്നത് കൊണ്ടും സാത്താന്യ ആരാധന പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടും ലൂസിഫറും , 666 എന്ന നമ്പറും ഇല്ലുമിനാറ്റിയുടേതാണെന്നു ഇതുമായി ബന്ധപ്പെട്ട വിവരണം നൽകുന്നവർ രേഖപെടുത്തുന്നു. മൈക്കിൾ ജാക്സൺ എന്ന പോപ്പ് ഗായകൻ മരിക്കുന്നതിന് മുൻപ് അവർ എന്നെ കൊല്ലും എന്ന് പറഞ്ഞത് ഇല്ല്യൂമിനേറ്റിയെ കുറിച്ചാണെന്നു ലോകം പറഞ്ഞു. ലോകം നിയന്ത്രിക്കുന്നത് ഈ അദൃശ്യശക്തി ആണെന്നും ലോകത്തെ പ്രമുഖ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഈ ശക്തിയുടെ നിയന്ത്രണത്തിലാണെന്നും പ്രചരിക്കപ്പെടുന്നുണ്ട്. അടുത്തകാലത്തായി സിനിമകളും (മലയാളത്തിൽ വളരെ പ്രചാരം ലഭിച്ച സിനിമകളും) , ബിഗ്ഗ്‌ബോസ് തുടങ്ങിയ TV ഷോകളും, യുവാക്കളിൽ കുട്ടികളിൽ ഹരമായി മാറിക്കൊണ്ടിരിക്കുന്ന ഗെയിംകളും ഇല്ലുമിനാറ്റി എന്ന ആശയത്തിൽ നിന്നുള്ളതാണ് . ഗെയിം ചലഞ്ചിൽ ഏർപ്പെട്ടു ആത്മഹത്യയിലേക്ക് പോയ കുട്ടികൾ നമ്മുടെ കേരളത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് നാം അറിയാതെ പോകരുത്. ബിഗ്‌ബോസിന്റെ സിംബൽ തന്നെ ഇല്ലുമിനാറ്റി സിംബൽ ആയ ഒറ്റക്കണ്ണ് ആണെന്നുള്ളത് നാം മനസിലാക്കണം. നാം അറിയാതെ തന്നെ നമ്മുടെ മനസുകളിലേക്ക് ഈ സിംബൽ കുത്തി ഇറക്കി അതിനെ ഒരു ജീവിത ഭാഗമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യം കാണുന്നത് .അതുപോലുള്ള സിനിമകൾക്ക്, TV ഷോകൾക്ക് നേതൃത്വം കൊടുത്ത കലാകാരൻമാരുടെ ഇന്റർവ്യൂകളിൽ ഇല്ലുമിനാറ്റിയെകുറിച്ച് വ്യക്തമായി സംസാരിക്കുന്നതു നാം കണ്ടതാണ് . 2017 ഏപ്രിൽ 12 നു കേഡൽ ജിൻസൺ എന്ന വ്യക്തി ആസ്ട്രൽ പ്രോജെക്ഷൻ (ആധ്യാത്മിക ദൃശ്യത്തിലേക്ക് യാത്ര ചെയ്യുക) എന്ന ആശയത്തിലൂടെ തന്റെ കുടുംബത്തിലെ നാലു പേരെ കൂട്ടക്കുല ചെയ്തത് കേരളം ഞെട്ടലോടെ ആണ് കണ്ടത്. ചില പാരമ്പര്യങ്ങളിൽ, ആസ്ട്രൽ പ്രോജക്ഷൻ പോലുള്ള പ്രാക്റ്റീസുകൾ വിവിധ ആത്മീയ അല്ലെങ്കിൽ മായാജാല മാർഗ്ഗങ്ങൾക്കായി ഉപയോഗിക്കപ്പെടാം, ഇത് സത്താൻ ആരാധനയുമായി ബന്ധപ്പെടുത്തിയ വലിയ രഹസ്യവാദ വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കാം എന്നതാണ് സംഗ്രഹിക്കപെടുന്നത്.

ശീതയുദ്ധാനന്ദരം യു.സ് കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിൽ ജോർജ് W ബുഷ് നടത്തിയ പ്രസംഗത്തിൽ മുൾവേലികളിലാത്ത സംഘർഷങ്ങളില്ലാത്ത,എല്ലാ സ്വാതന്ത്ര്യങ്ങളോടെ ഉള്ള ഒറ്റ ലോകം വരണമെന്ന് തന്റെ പ്രസംഗതിലൂടെ പറഞ്ഞതു അന്ന് വലിയ വിവാദങ്ങളിൽ പെട്ടു എങ്കിലും അത് സാധ്യമാകുന്ന ദിനങ്ങളാണ് വരാൻ പോകുന്നത്.അത് ക്രിസ്തുവിന്റെ രണ്ടാം വരവിനു ശേഷം സംഭവിക്കും. കാരണം അത് വെളിപ്പെടുത്തുന്ന കാര്യങ്ങളാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഇല്ലുമിനാറ്റി ഗ്രൂപ്പുകളുടെ അടുത്ത ലക്ഷ്യം ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സഹായത്തോടെ മനുഷ്യനെ ട്രാക്ക് ചെയ്യുക, അവരെ ടാഗ് ചെയ്യുക, അവരുടെ ജീവിത ശൈലികളും ആഗ്രഹങ്ങളും മനസിലാക്കുക എന്നതാണ് . AI എന്ന മനുഷ്യനിർമിതബുദ്ധിയിലൂടെ പ്രവർത്തിക്കുന്ന ചാറ്റ് ബോട്ടുകൾ, റോബോട്ടുകൾ, ഗൂഗിൾ മാപ് എന്നിവയുടെ സഹായത്തോടെ നാം അറിയാതെത്തന്നെ അവർ അതിനെ മനസിലാക്കുന്നു.വേഗത്തിൽ കാര്യം സാധിക്കുന്നതിനു വേണ്ടി നമ്മുടെ ആവശ്യങ്ങൾ, പോകുന്ന വഴികൾ എന്നിവയൊക്കെ നാം AI ലൂടെ സെർച്ച് ചെയ്യുന്നതിലൂടെ ഇല്ലുമിനിറ്റി ഗ്രൂപ്പിൽ പ്രവർത്തിക്കുന്നവർ ഈ കമ്പനികളുടെ തലപ്പത്തു ഉള്ളത് കൊണ്ട് അവർ അത് നാം അറിയാതെ മനസിലാക്കുന്നു. ഇന്ന് AI ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ ബുദ്ധിയെയും സ്വയം പര്യാപ്ത്തതേയും കൊല്ലുന്ന ഒന്നാണത്. മൂന്നു മാസം എടുത്തു ചെയ്യുന്ന work ഒരാൾക്ക് AI കൊണ്ടു ഒരു മാസം ആയി കുറയുന്നു. അങ്ങനെ നാം പൂർണ്ണമായി AI യെ ആശ്രയിക്കേണ്ടി വരുന്നു. അങ്ങനെ AI മനുഷ്യരുടെ കാര്യക്ഷമതയെ കാർന്നു തിന്നു എന്തിനും AI ഇല്ലാതെ ജീവിക്കാൻ പറ്റാത്തതായി മാറുന്നു. അവസാനം AI യോട് എല്ലാം ചോദിക്കേണ്ട അവസ്ഥയിലേക്ക് വരുന്നു. അങ്ങനെ ഈ AI ജനങ്ങളും ഇല്ലുമിനേറ്റി ഗ്രൂപുമായുള്ള ഒരു ആശയവിനിമയ മാർഗമായി മാറുന്നു. AI യുടെ താലപ്പത്തുള്ള ഇല്ല്യൂമിനേറ്റി ഗ്രൂപ്പ് ഏജന്റുമാരാണ് അത് നിയന്ത്രിക്കുന്നത്. അതിലൂടെ നമ്മെ അവരുടെ നിയന്ത്രണത്തിലേക്കു എത്തിക്കുന്നു. ഇന്ന് ഹോട്ടലുകളിലും ഷോപ്പിങ് മാളുകളിലും, റെയിൽവേ-എയർപോർട്ട് കളിലും എന്തിനേറെ പറയുന്നു മനുഷ്യ സർജറി ചെയ്യുവാൻ പോലും ഇന്ന് AI റോബോട്ടുകൾ ഉപയോഗിച്ചുവരുന്നുതിലൂടെ AI യിലേക്ക് നാം അറിയാതെ തന്നെ ആകൃഷ്ടരായി അതിന്റെ അടിമകൾ ആയി മാറുന്നു എന്നുള്ളത് ലോകത്തിന്റെ പോക്ക് ദൈവവചനാടിസ്ഥാനത്തിലൂടെ ആകുന്നു എന്നതിന്റെ തെളിവാണ്.ബ്രിട്ടനിലെ തത്ത്വശാസ്ത്ര ഭൗതികശാസ്ത്രജ്ഞനും, ആകാശശാസ്ത്രജ്ഞനും, എഴുത്തുകാരനും, കാമ്പ്രിഡ്ജ് സർവകലാശാലയിലെ തത്ത്വശാസ്ത്ര ആകാശശാസ്ത്രകേന്ദ്രത്തിലെ ഗവേഷണ ഡയറക്ടറും , 1979 മുതൽ 2009 വരെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ അക്കാദമിക് സ്ഥാനങ്ങളിൽ ഒന്നായ കാമ്പ്രിഡ്ജ് സർവകലാശാലയിലെ ലൂക്കേഷിയൻ ഗണിതശാസ്ത്ര പ്രൊഫസറും പ്രമുഖ ശാസ്ത്രജ്ഞരിൽ ഒരാളുമായ പ്രൊഫസർ സ്റ്റീഫൻ ഹോക്കിങ് , ചിന്തിക്കുന്ന യന്ത്രങ്ങൾ സൃഷ്ടിക്കാൻ നടത്തപ്പെടുന്ന ശ്രമങ്ങൾ നമ്മുടെ ആവശ്യമുള്ളതിനും അതീവ ഭീഷണിയാണെന്ന് പറഞ്ഞിട്ടുണ്ട്. ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ, “സമ്പൂർണ കല്പിത ബുദ്ധിയുടെ (AI) വികസനം മനുഷ്യരാശിയുടെ അവസാനം വരുത്താം” എന്നാണ് പറയുന്നത്. ബൈബിളിൽ അത് വ്യക്തമായി വെളിപ്പാട് 13 : 15-17 ഇൽ വ്യക്തമാകുന്ന ഒന്നാണ്.

ഇങ്ങനെയൊക്കെ സംഭവിക്കുന്നതിന്റ ലക്ഷണം കർത്താവിന്റെ രണ്ടാം വരവാണ്. അതുകൊണ്ടു ഇല്ലുമിനേറ്റി എന്ന ഈ സിദ്ധാന്തത്തിത്തിൽ അടിമപ്പെടുത്തുന്ന ഗെയിം, TV ഷോസ് , സിനിമ , AI യുടെ അമിത ഉപയോഗം തുടങ്ങിയവയിൽ നിന്നും ഒഴിഞ്ഞു നിൽകേണ്ടതിനു ദൈവീക സംരക്ഷണം നമുക്കാവശ്യമാണ് .അത് ലഭിക്കുവാനും കർത്താവിന്റെ രണ്ടാം വരവിൽ കർത്താവിൽ ചേർക്കപെടുവാനും ദൈവത്തോട് കൂടുതൽ അടുത്തുവരുന്നവരായി യുവാക്കൾ ഉൾപ്പടെയുള്ള നാം എല്ലാവരും ശ്രമിക്കുമെങ്കിൽ New World Order (ഒരു ലോക ഗവൺമെന്റിന്റെ ഭരണനിയന്ത്രണം ) അഥവാ ആന്റി ക്രൈസ്റ്റിന്റെ ഭരണത്തിൽ നിന്നും നമുക്ക് രക്ഷ നേടാം.അതിനായി ദൈവം എല്ലാരേയും പ്രാപ്തമാക്കട്ടെ.

സനിൽ എബ്രഹാം, വേങ്ങൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply