വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജി 13- മത് ബിരുദദാന സമ്മേളനം ജൂൺ 29 ശനിയാഴ്ച

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജാ : ഇന്റർനാഷണൽ അസോസിയേഷൻ ഫോർ തിയോളജിക്കൽ അക്രെഡിഷൻ (IATA) അംഗീകാരം ഉള്ള വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ 13-മത് ബിരുദദാന സമ്മേളനം ജൂൺ 29, ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഷാർജാ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും. റവ . ഡോ . സ്റ്റാലിൻ കെ . തോമസ് (IATA ഇന്റർനാഷണൽ ഡയറക്ടർ), റവ.ഡോ .ഡേവിഡ് ടക്കർ , യു എസ് എ (IATA ഇന്റർനാഷണൽ ഫാക്കൾട്ടി ആൻഡ് മെൻറ്റർ) എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കുമെന്ന് കോളേജ് ഡയറക്ടർ റവ . ഡോ . വിൽ‌സൺ ജോസഫ് അറിയിച്ചു. ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ (ഐപിസി) അംഗീകാരം ഉള്ള മിഡിൽ ഈസ്റ്റ്‌ലെ ഏക ബൈബിൾ കോളേജ് ആണ് വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജി. ഈ വർഷത്തെ തീം സമഗ്ര ദൗത്യം (Holistic Mission) എന്നതാണ്. ക്രമീകരണത്തോടും അച്ചടക്കത്തോടും ആത്മസാന്നിദ്ധ്യത്തോടും, പ്രഗൽഭരും അനുഭവ സമ്പത്തുമുള്ള അധ്യാപകരാൽ പ്രവർത്തിക്കുന്ന ബൈബിൾ കോളേജിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികൾ ഇതിനോടകം ദൈവ വചനം പഠിച്ച് സുവിശേഷ വേലയിൽ ആയിരിക്കുന്നു. M.Th (മാസ്റ്റർ ഓഫ് തിയോളജി) M. Div (മാസ്റ്റർ ഓഫ് ഡിവിനിറ്റി) B. Th (ബാച്‌ലർ ഓഫ് തിയോളജി) D.Th (ഡിപ്ലോമ ഇൻ തിയോളജി) എന്നീ കോഴ്സുകളുടെ ബിരുദദാനം നടക്കുന്നതിനോടോപ്പം പുതിയ അദ്ധ്യായന വർഷത്തേക്കുള്ള കോഴ്സുകൾ ജൂലൈ 10 ന് ആരംഭിക്കുമെന്ന് രജിസ്ട്രാർ റവ . റോയ് ജോർജ് അറിയിച്ചു. WCCT കൊയർ ഗാന ശ്രുശൂഷക്ക്‌ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.