പാസ്റ്റർ അലക്സ് ഡൊണാൾഡ് (73)അക്കരെ നാട്ടിൽ; സംസ്കാര ശുശ്രൂഷകൾ നാളെ

ബെംഗളൂരു : ഡൽഹി ബെഥേൽ ഗോസ്പൽ ഫെല്ലോഷിപ്പ് ചർച്ച് സ്ഥാപക പ്രസിഡന്റും, ഗ്രേറ്റർ ഡൽഹി പെന്തകോസ്തൽ ഫെല്ലോഷിപ്പ് ട്രഷറാറും, സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരി സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു ,12 ന് രാവിലെ 1.30 ന് ഡൽഹിയിൽ നിന്നും ബെംഗളൂരുവിലെക്കുള്ള യാത്ര മധ്യേ വിമാനത്തിലായിരുന്നുഅന്ത്യം.

കേരളത്തിൽ പീരുമേടാണ് സ്വദേശം, 20 മത്തെ വയസ്സിൽ ബീ എസ് എഫിൽ ചേർന്നു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചു, 1980 ൽ ലില്ലി യുമായി വിവാഹം, പരേതനായ പാസ്റ്റർ രാജൻ സീ വർഗീസിന്റെ ശുശ്രൂഷയിലൂടെ യേശുവിനെ സ്വീകരിച്ച് തുടർന്ന് 1991ൽ ജോലി രാജിവെച്ച് പൂർണ സമയം ശുശ്രൂഷ തെരഞ്ഞെടുത്തു, തന്റെ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ മുഴുവൻ പൂർത്തികരിച്ച് തുടർന്നുള്ള യാത്രയിൽ ആണ് മരണം സംഭവിച്ചത്.

ബെംഗളൂരു സിറ്റി ഫെല്ലോഷിപ്പ് സഭയുടെ നേതൃത്വത്തിൽ ജൂൺ 15 ന് രാവിലെ 9 .30 ന് ബെംഗളൂരു ഹൊരമാവ് അഗരയിലുള്ള ഐ പീ സി കർണ്ണാടക സ്റ്റേറ്റ് ഹെഡ് ക്വാർട്ടേഴ്സിൽ ആരംഭിച്ച്, 12.30 ന് ഹെഗ്ഡെ നഗർ സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.