പ്രതികൂലങ്ങളിലും വളരുക | ജോബി വർഗീസ് നിലമ്പൂർ

നമ്മൾ എത്ര അനുഗ്രഹീതാരായാലും വെല്ലുവിളികളും, പോരാട്ടങ്ങളും, പ്രതികൂല സാഹചര്യങ്ങളും അഭിമുഖരിക്കേണ്ടി വരുന്നു. നമ്മൾ പ്രതീഷിക്കുന്നതുപോലെ ജീവിതം മുന്നോട്ടു പോകാതെ വരുമ്പോൾ ചിലർ തങ്ങൾ എന്തെകിലും തെറ്റ് ചെയ്തുവെന്നും, തൽഫലമായി ദൈവീക ശിക്ഷയാണ് അനുഭവിക്കുന്നതെന്നും കരുതി നിരാശരായി മാറുന്നു. ജീവിതത്തിൽ വരുന്ന എല്ലാ വെല്ലുവിളികൾക്കും പിന്നിൽ ഒരു ദൈവീക ഉദ്ദേശ്യമുണ്ടെന്നു നാം മനസിലാക്കണം. ദൈവം പ്രശ്നങ്ങളെ അയക്കുന്നില്ല, എന്നാൽ ചിലപ്പോൾ അവയിലൂടെ കടന്നു പോകാൻ അനുവദിക്കുന്നു. എന്തുകൊണ്ടാണത്? നമ്മുടെ ആത്മീയ ജീവിതത്തെ ശക്തീകരിക്കാനും, കൂടുതൽ കരുത്തോടെ വളരാനും വെല്ലുവിളികളും, പ്രതികൂല സാഹചര്യങ്ങളും ഉണ്ടാകണമെന്ന് തിരുവെഴുത്തു പറയുന്നു. ദുഷ്കരമായ സമയങ്ങളിലാണ് നമ്മൾ ജീവിത ഉദ്ദേശ്യ ലക്ഷ്യങ്ങളെ തിരിച്ചറിയുക. ഈ പോരാട്ടങ്ങൾ നമ്മെ കൂടുതൽ മനസിലാക്കാനും, തെറ്റായ മനോഭാവങ്ങളെയും, മേഖലകളെയും തിരുത്താനും സഹായിക്കുന്നു.

വിശുദ്ധ വേദപുസ്തകം പറയുന്നത് ശ്രദ്ധിക്കുക, “പ്രിയരേ, നിങ്ങളുടെ മാറ്റുരയ്ക്കുന്ന അഗ്നി പരീക്ഷകൾ നേരിടുമ്പോൾ അസാധാരണമായതു എന്തോ സംഭവിച്ചു എന്നതുപോലെ അത്ഭുതപെടരുത് ( 1 പത്രോസ് 4:12). ദൈവം നമ്മെ അവിടുന്നു ആഗ്രഹിക്കുന്ന വ്യക്തിത്വമായി രൂപപ്പെടുത്താൻ നിരന്തരം ശ്രമിക്കുന്നു. ആ ശ്രേഷ്ഠകരമായ പദ്ധതികൾ മനസിലാക്കുന്ന നാം പ്രതികൂലങ്ങൾ വരുമ്പോൾ നമ്മിലേക്ക്‌ ആഴത്തിൽ ഒരു തിരിഞ്ഞുനോട്ടം നടത്തി, ദൈവം ആവിശ്യപെടുന്ന തിരുത്തലുകൾ വരുത്തുവാൻ തിടുക്കം കാട്ടുക.ദൈവം മുന്നോട്ടു പോകാൻ അനുവദിക്കുന്ന ഏതു പ്രശ്നങ്ങളെയും നേരിടാൻ തയ്യാറാകുക. തീർച്ചയായും, വെല്ലുവിളികളിലൂടെ കടന്നു പോകുന്നത് ആരും ആസ്വദിക്കുന്നില്ല. എന്നാൽ നമ്മുടെ പോരാട്ടങ്ങൾ പുരോഗതിക്കും, ഉയർന്ന വളർച്ചയ്ക്കും അവസരമായിരിക്കും എന്നു മനസിലാക്കണം. വളരെ ശക്തമായി വെല്ലുവിളികൾ നേരിടുന്ന മേഖലകളിൽ തന്നെയായിരിക്കും മികവിന്റെ പുതിയ തലങ്ങളിലേക്ക് നമ്മെ എത്തിക്കുന്നത്. ഈ വെല്ലുവിളികൾ ഏറ്റവും വലിയ അനുഭവവും, സമ്പത്തുമായി മാറിയേക്കാം. നാം ദൈവത്തെ ശ്രദ്ധിക്കുകയും, ഇത്തരം സാഹചര്യങ്ങളിൽ നിന്ന് പഠിക്കുകയും ചെയ്താൽ, ആ പരീക്ഷകളിൽ ജയിക്കും.

വെല്ലുവിളികളില്ലാത്ത ജീവിതം ദൈവം നമ്മുക്ക് വാഗ്ദത്തം ചെയ്തിട്ടില്ല. വിശ്വാസ വീരന്മാരുടെ ജീവിതാനുഭവങ്ങൾ മാതൃകയാണ്. ബൈബിൾ പറയുന്നു, ഈ പരീക്ഷകൾ നിങ്ങളുടെ വിശ്വാസം ശക്തമാണോയെന്നു പരിശോധിക്കാൻ വേണ്ടിയുള്ളതാണ്. അതിനാൽ പരീക്ഷകളെ അതിജീവിച്ചു കൂടുതൽ തിളക്കമുള്ളവരായി, കരുത്തോടെ വിശ്വാസത്തിൽ മുന്നേറുമ്പോൾ ബഹുമാനങ്ങളും, മഹത്വവും കൈവരുന്നു (1 പത്രോസ് 1:6-7).

ഈ പോരാട്ടങ്ങളാണ് നമ്മുക്ക് കരുത്തു പകരുന്നത്. വെല്ലുവിളികളും സമർദ്ദങ്ങളുമില്ലാതെ പുരോഗതിക്കു സാധ്യതയില്ല. വായുവിന്റെ പ്രതിരോധമില്ലാതെ ഒരു കഴുകന് ഉയർന്നു പറക്കുവാൻ കഴിയില്ല. ജലത്തിന്റ പ്രതിരോധമില്ലാതെ ഒരു കപ്പലിന് പൊങ്ങി കിടക്കാനാവില്ല. ഒരു താമര ചെളിയിൽ നിന്നുള്ള ധാതു ലവണങ്ങൾ ഉപയോഗിച്ചു മനോഹരമായ ഒരു പുഷ്പമായി വളരുന്നു.

നമ്മൾ പ്രയാസകരമായ പരീക്ഷകളിൽ ജയിക്കുന്നുവെന്നു ഉറപ്പുവരുത്തുക. ജയിക്കാൻ കഴിയാത്ത പരീക്ഷകൾ ഉണ്ടാവില്ല എന്നത് ദൈവീക വാഗ്ത്തമാണ് (1 cor 10:13). വിജയികളാകാണാനു ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. നാം ദൈവത്തോട് കൂടെ നടക്കുകയും, ശുഭാപ്തി വിശ്വാസത്തോടെ പ്രതികൂലങ്ങൾ അഭിമുഖീകരിയുകയും ചെയ്യുമ്പോൾ എന്ത് വന്നാലും, ജീവിതത്തിലെ നല്ല കാര്യങ്ങൾ മാത്രമല്ല, “എല്ലാ കാര്യങ്ങളും” നമ്മുടെ നന്മക്കായി അവിടുന്നു ഒരുക്കിയെടുക്കും. ദൈവീക വാഗ്ത്തങ്ങളിൽ അടിയുറച്ചു പ്രതിസന്ധികളിൽ പതറാതെ, കരുത്തോടെ വളരുക. സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ!.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.