ഇവാൻജലിക്കൽ സഭാ കൊട്ടാരക്കര കുണ്ടറ സെന്റർ മാസയോഗം നടന്നു.
കൊട്ടാരക്കര: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കൊട്ടാരക്കര – കുണ്ടറ സെന്റർ മാസ യോഗം ഉളിയനാട് ഇവാഞ്ചലിക്കൽ പള്ളിയിൽ നടന്നു. മാറ്റമില്ലാത്ത ദൈവ സാന്നിദ്ധ്യത്തിൽ ആശ്രയിച്ചുകൊണ്ട് നാൾ തോറും പുതുക്കപ്പെട്ട ജീവിതം നയിക്കുവാനും സത്യ സുവിശേഷത്തിനു വേണ്ടി നിലകൊള്ളുവാനും ധ്യാന സന്ദേശം നൽകിയ പ്രശസ്ത സുവിശേഷകൻ അനിയൻകുഞ്ഞ് പുല്ലാട് പറഞ്ഞു. ദാനിയൽ പ്രവാചകന്റെ ജീവിതം മാതൃകയാക്കി എന്തെല്ലാം പ്രലോഭനങ്ങൾ ഉണ്ടായിട്ടും ദൈവത്തെ മുറുകെപ്പിടിച്ച് ജീവിച്ചപ്പോൾ ദൈവം അവനെ ഉയർത്തി. ഇന്നത്തെ തലമുറയ്ക്ക് ഏറ്റവും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് ദാനിയേലിൻ്റെ ജീവിതം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സെൻ്റർ പ്രസിഡൻ്റ് റവ. പ്രകാശ് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജി ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ ഇടവകകളുടെ വികാരിമാരായ റവ. ഒ.പി. പൗലോസ്, റവ. ടോണി തോമസ്, റവ. തോമസ് മാത്യു എന്നിവർ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.