സി ഇ എം കരുണയിൻ കരം ‘മന്ന പൊതിച്ചോർ വിതരണം’ നടത്തി

തിരുവനന്തപുരം: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കരുണയിൻ കരം പദ്ധതിയുടെ ഭാഗമായി മെയ്‌ 25 ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ്, RCC എന്നിവിടങ്ങളിൽ നിർധനരും അശരണരുമായ 500 ല്‍ അധികം പേർക്ക് വിശക്കുന്നവർക്ക് ആഹാരം(പൊതിച്ചോർ വിതരണം: “മന്ന”) പ്രോഗ്രാം നടത്തി. C.E.M ജനറൽ പ്രസിഡന്റ് പാസ്റ്റർ സാംസൺ പി തോമസിന്റെ അധ്യക്ഷതയിൽ പാസ്റ്റർ സാം റ്റി മുഖത്തല പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് ജോയിൻ സെക്രട്ടറി ബ്രദർ സന്തോഷ് കൊറ്റാമം, ജോയിൻ ട്രഷറർ ബ്രദർ ബോബി മാത്യു,പാസ്റ്റർ വിൻസൻറ് മാത്യു ,ഇവാ. എബി ബേബി എന്നിവരും ജനറൽ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ജനറൽ കോർഡിനേറ്റർ പാസ്റ്റർ സാം ജി കോശി,വൈസ് പ്രസിഡണ്ട് പാസ്റ്റർ ജോമോൻ കോശി, തിരുവനന്തപുരം റീജിയൻ കോർഡിനേറ്റർ പാസ്റ്റർ വിമൽ പ്രദീപ് എന്നിവർ ഈ പ്രോഗ്രാമിന് നേതൃത്വം നൽകി. തുടർന്നും കരുണയിൻ കരം പദ്ധതിയിലൂടെ വിശക്കുന്നവർക്ക് ആഹാരം (മന്ന) വിതരണം ചെയ്യുന്നതാണെന്നു സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.