ചികിത്സാസഹായവും പഠനോപകരണ വിതരണ ഉദ്ഘാടനവും

പാമ്പാടി: ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ദൈവസഭയുടെയും ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ 250 വിദ്യാർത്ഥികൾക്ക് പഠനോപകരണ വും ക്യാൻസർ ഡാലിസിസ് രോഗികൾക്കുള്ള ചികിത്സാസഹായവും പാമ്പാടി ലയൺസ് ക്ലബ്ബിൽ വച്ച് ഇന്ന് നടന്നു. പാമ്പാടി പോലീസ് സബ് ഇൻസ്പെക്ടർ അംഗതൻ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ് ചികിത്സാസഹായ വിതരണം നടത്തി. പാമ്പാടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി ഷേർലി തര്യൻ ആശംസ അറിയിച്ചു. ദൈവസഭ ജനറൽ സെക്രട്ടറി പാസ്റ്റർ എ ജെ ഷാജിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സഭാപ്രസിഡന്റ് പാസ്റ്റർ ബിബിൻ ബി മാത്യു മുഖ്യസന്ദേശം നൽകി. പുത്രികാ സംഘടന ഭാരവാഹികൾ, കർതൃദാസന്മാർ ആശംസകൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.