ചിങ്ങവനത്ത് ട്രെയിനിൽ നിന്നു വീണ് ഷോൺ ജോഷ്വാ തോമസ് (28) നിത്യതയിൽ


പത്തനംതിട്ട: ചിങ്ങവനത്ത് ട്രെയിനിൽ നിന്നു വീണ് പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് പൂവണ്ണംവിളയിൽ തോമസ് സാമുവലിന്റെയും ഷേർലിയുടെയും മകനും കുമ്പനാട് ഐ.പി.സി ഹെബ്രോൻ സഭാംഗവുമായ ഷോൺ ജോഷ്വ തോമസ് (28) മരിച്ചു. ഇന്നലെ വൈകുന്നേരം 4.30ന് തിരുവനന്തപുരം –ബെംഗളൂരു ഐലൻഡ് എക്സ്പ്രസിൽ യാത്ര ചെയ്യവെയാണ് ഷോൺ അപകടത്തിൽപെട്ടത്.

ജനറൽ കംപാർട്മെന്റിന്റെ വാതിലിനു സമീപം നിൽക്കുകയായിരുന്ന ഷോൺ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ ചെയിൻ വലിച്ച് ട്രയിൻ നിർത്തിച്ചു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഷോൺ ആശുപത്രിയിലേക്കു പോകുന്ന വഴി മരിച്ചു. അമ്മ: ഷേർലി തോമസ്. സഹോദരൻ: സാം സാൻജോ തോമസ്(ദുബായ്)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.