ഐ.പി.സി ബഹ്‌റൈൻ ബൈബിൾ സ്റ്റഡി സെഷൻസ് 28 ഞായറാഴ്ച്ച ആരംഭിക്കും
മനാമ: ഐ.പി.സി ബഹ്‌റൈൻ സഭയുടെ ആഭിമുഖ്യത്തിൽ റിഫ്രഷിങ് ബൈബിൾ സ്റ്റഡി സെഷൻസ് ഏപ്രിൽ 28 ഞായറാഴ്ച വൈകിട്ട് ആരംഭിക്കും. മെയ് 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് അവസാനിയ്ക്കും. “Knowing Christ from the Book of Hebrews”(എബ്രായ ലേഖനത്തിലൂടെ യേശുക്രിസ്തുവിനെ അറിയുക) എന്നതാണ് പഠനവിഷയം. പാസ്റ്റർ വി. പി. ഫിലിപ്പ് ക്ലാസ്സുകൾ നയിക്കും. ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ന്യൂ ഇന്ത്യൻ സ്കൂൾ, ചർച്ച് വില്ല, എൻ ഈ സി ഫെല്ലോഷിപ്പ് ഹാൾ എന്നിവിടങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്.