പാസ്റ്റർ ഉണ്ണൂണ്ണി ജോൺ (87) അക്കരെനാട്ടിൽ
ബാംഗ്ലൂർ. കൊല്ലം ചുടുക്കാട്ടിൽ കിഴക്കേതിൽ കുടുംബാംഗം പാസ്റ്റർ ഉണ്ണൂണ്ണി ജോൺ (87) ബാംഗ്ലൂരിൽ നിര്യാതനായി.
ഭാര്യ: എസ്ഥേറമ്മ. മക്കൾ: ജോയ്സ് ജോൺ, പാസ്റ്റർ ജേക്കബ് ജോൺ, പാസ്റ്റർ ജോർസൺ ജോൺ, ജോളി ജോൺ, ജിനു ജോൺ.
മരുമക്കൾ: പാസ്റ്റർ ബാബു തോമസ്, സൂസൻ, അജിത, ബെന്നി, സിബി.
പനന്തോപ്പ് ചർച്ച് ഓഫ് ഗോഡ് സഭയുടെ ഫൗണ്ടർ മെംബറും സജീവ അംഗവുമായിരുന്നു പരേതൻ. ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റിൽ പാലക്കാട്, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ വിവിധ സഭകളിൽ ശുശ്രൂഷകൻ ആയിരുന്നു. ഇപ്പോൾ ബാംഗളൂരിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
സംസ്കാരം ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കൊത്തന്നൂർ സഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 5 വെള്ളിയാഴ്ച 9 മണി മുതൽ ബാംഗ്ലൂർ ഹെണ്ണൂർ ബി.ഡി.എ. കോംപ്ലക്സിനു സമീപമുള്ള സിറ്റി ഹാർവെസ്റ്റ് ഏ.ജി. ചർച്ചിൽ വെച്ചുള്ള സംസ്കാര ശുശ്രൂഷകൾക്കു ശേഷം 12.30 ഹൊസൂർ റോഡ് സെമിത്തേരിയിൽ നടക്കും.