ലണ്ടൻ: ഒരു മാസം മുൻപ് മാത്രം സ്റ്റുഡന്റസ് വിസയിൽ ഉപരിപഠനത്തിനായി ലണ്ടനിലെ രോഹാംപ്റ്റൺ യൂണിവേഴ്സിറ്റിയിൽ MSc ഫിനാൻഷ്യൽ മാനേജ്മെന്റ് പഠിക്കാനെത്തിയ റാന്നി സ്വദേശി ഡേവിസ് സൈമൺ (25) തലച്ചോറിലുണ്ടായ രക്തശ്രാവത്തേ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു.
വർഷങ്ങളായി രാജസ്ഥാനിൽ സ്ഥിരതാമസമാണ് ഡേവിസിന്റെ കുടുംബം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ട് ദിവസം മുൻപ് ലണ്ടനിലെ ചാറിങ് ക്രോസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് (25/2/24) രാത്രി 9.30 മണിയോടെയായിരുന്നു മരണം. ലണ്ടൻ പെന്റെകോസ്റ്റൽ സഭയിൽ കൂടിവരികയായിരുന്നു. സംസ്കാരം പിന്നീട് കേരളത്തിൽ നടക്കും. പിതാവ് നിത്യതയിൽ വിശ്രമിക്കുന്ന സൈമൺ സാമുവേലും മാതാവ് ഷേർലി ജോസുമാണ്. ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.




- Advertisement -