NACOG പ്രൊമോഷണൽ മീറ്റിംഗ് ഡാളസ്സിൽ

NACOG 2024 കോൺഫെറെൻസിന്റെ പ്രൊമോഷണൽ മീറ്റിംഗ്, മാർച്ച് 02ന് ഡാളസ്സിൽ നടക്കുന്നു. ഹാർവെസ്റ്റ് ദൈവവസഭയിൽ വൈകുന്നേരം 06:30 നാണ് (CST) പ്രസ്തുതയോഗം ക്രമീകരിച്ചിരിക്കുന്നത്. നോർത്ത് അമേരിക്കൻ ദൈവസഭകളുടെ കൂട്ടായ്മയായ NACOGന്റെ 27മത് മഹാസമ്മേളനത്തിന്റെ മുന്നോടിയായി അമേരിക്കൻ ഐക്യനാടുകളിലെ വിവിധ പ്രമുഖ പട്ടണങ്ങളിൽ സമാനമായ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഡാളസ്സിലെ പ്രസ്തുത യോഗത്തിൽ പാസ്റ്റർ ഫിന്നി വർഗ്ഗീസ് ദൈവവചനത്തിൽ നിന്നും സംസാരിക്കും. ഡാളസ് പട്ടണത്തിലെ ദൈവസഭയുടെ അംഗത്വസഭകളിൽ നിന്നുമുള്ള NACOG Dallas Choir ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Address : 7200 Rowlett Road, Rowlett TX 75089 (Harvest Church of God)

കൂട്ടായ്മയുടെ 27മത് വാർഷിക സമ്മേളനം2024 ജൂലൈ 11 മുതൽ 14 വരെ ഷാർലെറ്റിൽ നടക്കുന്നതിനുള്ള വിപുലമായ ക്രമീകരങ്ങൾ കോൺഫറൻസ് കമ്മിറ്റി നടത്തിവരുന്നതായി പ്രസിഡണ്ട് പാസ്റ്റർ സൈമൺ ഫിലിപ്പ് അറിയിച്ചു. ഷാർലെറ്റിലെ ബെഥേൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ദൈവസഭയുടെ നേതൃത്വത്തിലായിരിക്കും ആതിഥേയത്വം ക്രമീകരിക്കപ്പെടുന്നത്.

പ്രസ്തുത യോഗങ്ങളിലേക്ക് ഏവരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നതായി NACOG 2024 ഭാരവാഹികളും ഡാളസ് പ്രതിനിധികളായ പാസ്റ്റർ ബാബു ഐപ്പ്, പാസ്റ്റർ ബിജു ജോർജ്ജ് എന്നിവരും അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply