“അഗസ്റ്റസ് ഹെർമൻ ഫ്രാങ്കെ” (1663-1727) ഇന്ത്യയിലെത്തിയ ആദ്യ പ്രൊട്ടസ്റ്റന്റ് മിഷനറിമാരെ അയച്ച ദൈവ മനുഷ്യൻ
അലക്സ് പൊൻവേലിൽ ബെംഗളൂരു
അശരണരും ദരിദ്രരുമായ രണ്ടായിരത്തിലധികം കുട്ടികളുടെ പിതാവ്, വിദ്യാഭ്യാസ വിചക്ഷണൻ, വേദശാസ്ത്രഞ്ജൻ,ഇന്ത്യാ നവോത്ഥാനത്തിനു വിത്തുപാകിയ ഹാലെ മിഷൻ സ്ഥാപകൻ, ഇങ്ങനെ നീളുന്നു “അഗസ്റ്റസ് ഹെർമൻ ഫ്രാങ്കെ” യുടെ വിശേഷണങ്ങൾ.
കാതോലിക്കാ പുരോഹിതനും പിന്നീട് സഭാ നവീകരണത്തിന്റെ കാരണവരും ആയിതീർന്ന മാർട്ടിൻ ലൂഥറിന്റെ ശക്തമായ നവീകരണ മുന്നേറ്റം ആരംഭിച്ചു കഴിഞ്ഞ് ഇന്ത്യയിൽ സുവിശേഷ വെളിച്ചവുമായി എത്തിയത് ബെർത്തലോമിയൊ സീഗൻബാഗും ഹെൻറിക് പ്ലേച്ചോയും ആയിരുന്നു, 1706 ൽ ഡെൻമാർക്ക് രാജാവായിരുന്ന ഫ്രെഡറിക് നാലാമന്റെ അഭ്യർത്ഥന നിമിത്തം തങ്ങളുടെ കോളനികൾ ഉള്ള ഇന്ത്യയിലേക്ക് സുവിശേഷ വെളിച്ചം പകർന്നു നൽകേണ്ടതിന് മിഷനറി മാരെ അയക്കണം എന്ന് ആവശ്യപ്പെട്ട് ജർമ്മനി, വിറ്റൻബർഗിലുള്ള ഹാലെ യൂണിവേഴ്സിറ്റി യിലേക്ക് അയച്ച കത്തിന് മറുപടി യായി വേദശാസത്ര വിദ്യാർത്ഥികളായ ബെർത്തലോമിയൊ സീഗൻബാഗിനെയും, ഹെൻറിക് പ്ലേച്ചോയേയും അയയ്ക്കുക ആയിരുന്നു,
ബെൻസസാ സോഫിയ ഹെഡ് വിക്കാ എന്ന കപ്പലിൽ 1976 ജൂലൈ 6 ന് തമിഴ്നാട് തരംഗംപാടി (ട്രാങ്കോബാർ) തീരത്ത് വന്ന അവർക്ക്, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പട്ടാളത്തിന്റെ എതിർപ്പിനെ തുടർന്ന് 3 ദിവസം കപ്പലിൽ തന്നെ തുടരേണ്ടി വന്നു, ജൂലൈ 9 ന് തീരത്ത് കാലുകുത്തി എങ്കിലും ഒരു പകൽ മുഴുവൻ പൊരിവെയിലത്ത് നിൽക്കേണ്ടതായി വന്നു, ഇതൊന്നും അവരുടെ മനോവീര്യം തകർക്കുവാനായില്ല.
പിന്നീടങ്ങോട്ട് നിരന്തരം പ്രതിസന്ധികൾ നേരിടേണ്ടതായി വന്നു, ഉഷ്ണക്കാറ്റ് അടിക്കുമ്പോൾ തന്റെ ത്വക്ക് ഒരു ചുവന്ന പട്ടു വസ്ത്രം ധരിച്ച പോലെ തോന്നുമായിരുന്നു എന്ന് പറയുമായിരുന്നു. തമിഴ് മക്കൾക്ക് പഠനത്തിനാവശ്യമായ സ്കോളർഷിപ്പ് ഹാലെ യൂണിവേഴ്സിറ്റി നൽകി വന്നിരുന്നു.
ഇന്ത്യയിലെ ജനങ്ങളെ സുവിശേഷ വെളിച്ചത്താൽ പ്രബുദ്ധരാക്കേണ്ടതിനും വിദ്യാഭ്യാസ വെളിച്ചം അവരിലേക്കെത്തേണ്ടതിന് കാരണമാകാൻ വിറ്റൻബർഗിലുള്ള ഹാലെ യൂണിവേഴ്സിറ്റിയും, അതിന് നേതൃത്വം കൊടുത്ത അഗസ്റ്റസ് ഫ്രാങ്കെയും ദൈവം ഉപയോഗിച്ചു.
തന്റെ പത്താമത്തെ വയസ്സിൽ അഗസ്റ്റസ് അമ്മയോട് ആവശ്യപ്പെട്ടത് എനിക്ക് കളിപ്പാട്ടങ്ങൾ വാങ്ങി തരൂ എന്നായിരുന്നില്ല, മറിച്ച് എനിക്ക് ശാന്തമായി പഠിക്കാനും പ്രാർത്ഥിക്കാനും ഒരു മുറി തരുമോ എന്നായിരുന്നു, പഠനം കഴിഞ്ഞു വീട്ടിൽ വന്നാൽ താൻ മുറിഅടച്ച് തന്റെ മുഴങ്കാലിൽ ഇരുന്ന് നിരന്തരം പ്രാർത്ഥിച്ചിരുന്നു
“ആത്യന്തികമായി എല്ലാവരും, എല്ലാംതന്നെയും ഒടുവിൽ അങ്ങയുടെ മഹത്വത്തിന് തന്നെ കാരണം ആകണമേ “എന്ന്. ജീവിതാന്ത്യം വരെയും ആ പ്രാർത്ഥന അധരത്തിലും ജീവിതത്തിലും നിലനിർത്താൻ കഴിഞ്ഞു ആ ഭക്തന് പ്രശംസയും, പുകഴ്ചകളും അന്ത്യം വരെയും ദൈവത്തിനു മാത്രം ആയിരുന്നു.
ജർമ്മൻ നഗരമായ ഹാലെ പട്ടണത്തിലും മറ്റ് ഇടങ്ങളിലും നടന്നുവന്നിരുന്ന ഒരു രീതി ആയിരുന്നു ആഴ്ചയിൽ ഒരിക്കൽ ഭിക്ഷാടനം നടത്തുന്നവരും സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കും ഭവനം സന്ദർശിച്ച് സഹായം അഭ്യർഥിക്കാം, അങ്ങനെ ഒരു വ്യാഴാഴ്ച തന്റെ ഭവനത്തിൽ വന്ന അവർക്ക് ബ്രഡ് കൊടുത്തു വിട്ടാൽ പോരാ ഇവർക്ക് വിദ്യാഭ്യാസം കൂടി നൽകണം എന്ന ചിന്ത തന്നെ ഭരിച്ചു, സ്കൂളിൽ അയക്കാൻ ശ്രമിച്ചു, ആ ശ്രമം അത്ര വിജയിച്ചല്ല, പുസ്തകം വാങ്ങി നൽകി അതും വിജയിച്ചില്ല, ഈ കുട്ടികൾക്ക് നേരിട്ട് വിദ്യാഭ്യാസം നൽകണം ഒരു അധ്യാപകനെ നിയമിക്കണം അതിന് പണം വേണം, തന്റെ സെമിനാരിയില സഹപ്രവർത്തകരോടും, വിദിർത്ഥികളോടും ഈ താത്പര്യം പങ്കുവെച്ചു ഒരു ബോക്സ് തയ്യാറാക്കി ഒരു കളക്ഷൻ എടുക്കാൻ പറഞ്ഞു ആകെ പിരിഞ്ഞു കിട്ടിയത് 36 സെന്റ്, അത് ഒരു പാഴ് ശ്രമം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞ് ഒരു ബോക്സ് തന്റെ സന്ദർശന മുറിയിൽ സ്ഥാപിച്ചു, അതിൽ ഈ വരുന്ന 2 വാക്യങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.
എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?
( 1 യോഹന്നാൻ 3 : 17 )
അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.
( 2 കൊരിന്ത്യർ 9 : 7 )
താൻ ചിന്തിച്ചു കുറഞ്ഞ പക്ഷം തന്റെ ഭവനത്തിൽ വരുന്നവർ അശരണരെയും ആലംബഹീനരേയും ഓർമ്മിച്ച് ഒന്നുകിൽ അവരുടെ ഹൃദയം അവർക്കായി തുറക്കുകയോ അടക്കുകയോ ചെയ്യട്ടെ ഇതായിരുന്നു തന്റെ ഉദ്ദേശം, എന്നാൽ ദൈവത്തിന്റെ പദ്ധതി വേറൊന്നായിരുന്നു
ഈ ബോക്സ് സ്ഥാപിച്ച ശേഷം 2 കൊരിന്ത്യർ 9: 8, ഞാൻ ധ്യാനിക്കുമ്പോൾ നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളിൽ സകലകൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു. ഈ പൂർണ്ണതൃപ്തി,സൽപ്രവൃത്തിയും കൃപയും എനിക്ക് പ്രാപ്യമാകുമെങ്കിൽ ഞാൻ സന്തോഷത്തോടെ ഏഴകളും ദരിദ്രരുമായവരെ സഹായിക്കും.
താൻ തിരിച്ചറിഞ്ഞു ദൈവം തന്നോട് വ്യക്തിപരമായി ഇടപെടുന്നു എന്ന് തനിക്ക് ബോധ്യമായി. ചില മണിക്കൂറുകൾ പിന്നിടുമ്പോൾ ഒരു കത്ത് തന്റെ കയ്യിൽ ലഭിച്ചു തന്റെ ഒരു ക്രിസ്തീയ സ്നേഹിതൻ സാമ്പത്തിക പരാധീനതകളും തന്റെ കുടുംബം പട്ടിണിയുടെ വക്കിൽ എത്തി നിൽക്കുന്നു എന്നുള്ള കാര്യങ്ങൾ ഒക്കെ അറിയിച്ചായിരുന്നു ആ കത്ത്, ലൂക്കോസ് 14 ൽ യേശു ക്രിസ്തു ഓർമ്മിപ്പിക്കുന്നതുപോലെ ഗോപുരം പണിയുന്നതിന് മുമ്പ് തീർപ്പാക്കാൻ വകയുണ്ടോ എന്ന് തന്നോട് ആവശ്യപ്പെടുന്നതുപോലെ, ആ കത്ത് മടക്കി വെച്ചിട്ട് തന്റെ കയ്യിലുള്ള സംമ്പാദ്യം മുഴുവൻ എണ്ണി തിട്ടപ്പെടുത്തി 100 ഡോളർ കഷ്ടിച്ചേ ഉള്ളൂ ആ പണം മുഴുവൻ തന്റെ സ്നേഹിതന് അയച്ചു കൊടുത്തു.
താലന്തുകളുടെ ഉപമയിൽ യജമാനൻ: നന്ന് നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും;
( മത്തായി 25 : 21 ) ആയിരക്കണക്കിന് ആലംബഹീനരേയും, അശരണരെയും പരിപാലിക്കാനുള്ള ഉത്തരവാദിത്വം ദൈവം തന്നെ ഭരമേൽപിക്കുകയായിരുന്നു, അതും ശൂന്യതയിൽ നിന്ന്.ആ നന്മ നമ്മുടെ രാജ്യവും അനുഭവിക്കേണം എന്നുള്ളതും ദൈവീക പദ്ധതി ആയിരുന്നു,
മൂന്നു മാസങ്ങൾക്ക് ശേഷം ഒരു വ്യക്തി മൂന്നര ഡോളർ ആ ബോക്സിൽ നിക്ഷേപിച്ചു ഇത് കണ്ട് വിശ്വാസത്താൽ സന്തോഷത്തോടെ ഉറക്കെ പ്രഖ്യാപിച്ചു ” ഇത് വിശ്വസ്തമായ മൂല ധനം” ഇത് കൊണ്ട് പാവങ്ങൾക്കു വേണ്ടി ഒരു സ്കൂൾ ആരംഭിക്കാം, 1695 മാർച്ചിൽ എന്റ ഭവനത്തിന്റെ പ്രധാന ഹാൾ ഒരു സ്കൂൾ ആയി മാറ്റി ഹാലെ യൂണിവേഴ്സിറ്റിയിലെ ഒരു ദരിദ്ര നായ വിദ്യാർത്ഥി യേ അവിടെ അധ്യാപകനായി നിയമിച്ചു ദിവസം തോറും 2 മണിക്കൂർ പഠിപ്പിക്കണം അതിന് ആഴ്ചയിൽ 18 സെന്റ് ശമ്പളം, ഒന്നര ഡോളറിന് കുറച്ച് പുസ്തകങ്ങ ളും വാങ്ങി വ്യാഴാഴ്ച തോറും വീട്ടിൽ വന്നിരുന്ന കുട്ടികളെ വിളിച്ച് 1695 ഈസ്റ്റർ ദിനത്തിൽ സ്കൂൾ ആരംഭിച്ചു പുസ്തകങ്ങളും നൽകി അന്ന് നൽകിയ 27 പുസ്തകങ്ങളിൽ 23 ഉം തിരികെ വന്നില്ല ആ പുസ്തകങ്ങൾ വിറ്റ് ആ പണം അവർ ചിലവഴിച്ചു, പിന്നീട് നാണക്കേട് കൊണ്ട് അവർ തിരികെ സ്കൂളിൽ എത്തിയില്ല.
പിന്നീട് ആ രീതി മാറ്റി മൂന്നര സെന്റിൽ ബാക്കി ഉണ്ടായിരുന്ന അമ്പത് സെന്റ് കൊണ്ട് കൂടുതൽ പുസ്തകങ്ങൾ വാങ്ങി ഒരു ഡെസ്കിൽ സൂക്ഷിച്ചു ഒരു നിയമം വെച്ചു സ്കൂളിന് പുറത്തേക്ക് ഒരു പുസ്തകവും കൊണ്ടു പോകാൻ പാടില്ല.
സ്കൂൾ പതിയെ വളരാൻ തുടങ്ങി കൂടുതൽ കുട്ടികൾ വന്നു തുടങ്ങി, ഈ വാർത്ത ദേശത്ത് എല്ലാടവും പരന്നു തുടങ്ങി ധനികരായ കുട്ടികൾ അന്വേഷിച്ച് എത്തുവാൻ തുടങ്ങി, റോയൽ സ്കൂൾ എന്ന പേരിൽ ഉയർന്നതും മധ്യവർഗ്ഗത്തിൽ ഉള്ളവർക്കായി ആരംഭിച്ചു. പലപ്പോഴും സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നു എങ്കിലും ശൂന്യതയിൽ നിന്നും സകലത്തെയും വിളിച്ചുവരുത്തുവാൻ കഴിയുന്ന ദൈവത്തിൽ ആശ്രയിച്ച് തക്ക സമയങ്ങളിൽ ദൈവകരം കണ്ട് ദൈവത്തെ മാത്രം മഹത്വപ്പെടുത്തുവാൻ ഇടയായി, താൻ നിരന്തരം പ്രാർത്ഥിച്ചിരുന്നതുപോലെ.
ഓർഫനേജ്,സ്കൂളുകൾ മെഡിക്കൽ കെയർ, ബുക്ക് സ്റ്റാൾ, പ്രിന്റിംഗ് പ്രസ്സ്, ഇതിൽ ഗ്രീക്ക്, ഹീബ്രൂ, സിറിയക്, അറബിക്,ഈ ഭാഷകളിൽ വളരെ ഭംഗിയായി അച്ചടി നടന്നിരുന്നു, ഫ്രെഞ്ച്, ജർമ്മൻ ഭാഷകളിൽ തിരുവചന വിവർത്തനങ്ങൾ, ഇതിന്റെ ബൈന്റിങ്ങ് ജോലികൾക്കായി ഓർഫനേജിലേയും അംഗങ്ങൾ സഹായിച്ചിരുന്നു. നിരവധി ചാരിറ്റബിൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ തനിക്ക് കഴിഞ്ഞു.
16ആം നൂറ്റാണ്ടിന്റെ ഒടുവിൽ ദൈവഹിതത്തിനു പൂർണമായും വിധേയനായ ഒരു വ്യക്തിയിലൂടെ ലോകത്തിൽ എന്തുചെയ്യാൻ കഴിയും, മറ്റ് രാജ്യങ്ങളിലേക്ക് അതിന്റെ സ്വാധീനങ്ങൾ എങ്ങനെ എത്താൻ കഴിയും എന്നതിന്റെ ഒരു തെളിവായി ചരിത്രത്തിൽ ഇന്നും ശേഷിക്കുന്ന ഒരു തെളിവാണ് ആഗസ്റ്റ് ഹെർമൻ ഫ്രാങ്കെ, ഇന്നും ആ ഹാലെ യൂണിവേഴ്സിറ്റിയിലെ ഒരു പൂർവ്വവിദ്യാർത്ഥി ആയ ബെർത്തലോമിയൊ സീഗൻബാഗിന്റെ ശവകുടീരം തമിഴ്നാട്, നാഗപട്ടണം ജില്ലയിലെ തരംഗംപാടി (ട്രാങ്കോബാർ) ന്യൂ ജെറുസലേം ലൂഥറൻ ചർച്ചിൽ ഒരു ചരിത്ര സ്മാരകം ആയി ശേഷിക്കുന്നു.