പാസ്റ്റർ ഡാനിയൽ ജോർജ് (83) അക്കരെ നാട്ടിൽ

അറ്റ്ലാന്റ: പാസ്റ്റർ എബി മാമ്മൻ ശുശ്രൂഷിക്കുന്ന അറ്റ്ലാൻ്റ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ പാസ്റ്റർ ഡാനിയൽ ജോർജ് (83 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പ്രായത്തിൻ്റെ അസ്വസ്ഥതകൾ അദ്ദേഹത്തെ അലട്ടിയിരുന്നു. പാസ്റ്റർ പി എം ജോയി ശുശ്രൂഷകനായിരുന്ന ബഹ്റൻ അസംബ്ളീസ് ഓഫ് ഗോഡ് ചർച്ചിലെ അസോസിയേറ്റ് പാസ്റ്ററായിരുന്നു കർത്തൃദാസൻ പാസ്റ്റർ ഡാനിയൽ ജോർജ്.
അമേരിക്കയിൽ എത്തിയ ശേഷം പാസ്റ്റർ സി എം വർഗ്ഗീസ് ആരംഭിച്ച ന്യൂജേഴ്സി ഇൻ്റർനാഷണൽ ക്രിസ്റ്റ്യൻ ചർച്ചിലെ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചു. അതിന് ശേഷം എറണാകുളത്ത് എത്തി വിശ്രമ ജീവിതം നയിക്കവേ മക്കൾ അമേരിക്കയിൽ എത്തിയപ്പോൾ അവരോടൊപ്പം അറ്റ്ലാൻ്റയിലേക്ക് താമസം മാറ്റുകയായിരുന്നു.
അസംബ്ലീസ് ഓഫ് ഗോഡിലെ ഒരു സീനിയർ ശുശ്രൂഷകനായിരുന്നു അദ്ദേഹം. വിനയവും താഴ്മയും കൊണ്ട് ആരെയും കീഴ്പ്പെടുത്തുന്ന ഒരു മാതൃകാ പുരുഷനായിരുന്നു സി ഡി ജോർജ് എന്നറിയപ്പെട്ടിരുന്ന പാസ്റ്റർ ഡാനിയൽ ജോർജ്. മിത ഭാഷിയായിരുന്ന അദ്ദേഹത്തിൻ്റെ പെരുമാറ്റം ആരെയും സ്വാധീനിക്കുന്ന തരത്തിലായിരുന്നു. എറണാകുളം അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമായിരുന്നു. സംസ്കാരം ശനിയാഴ്ച 10 മണിക്ക് അറ്റ്ലാൻ്റയിൽ വച്ച് നടക്കും.
ഭാര്യ : സാറാമ്മ ജോർജ്. മക്കൾ: സുജ, സജി. മരുമക്കൾ : ഷാജി, മിനി.

- Advertisement -


