തുടർക്കഥ: ഭ്രാന്തന്റെ വേദപുസ്തകം (പാർട്ട്‌ – 4) | സജോ കൊച്ചുപറമ്പിൽ

താൻ ഇരുന്ന കസേരയിൽ നിന്ന് എണിറ്റശേഷം അവൾക്ക് നിഷേധിക്കപ്പെട്ട ആ വീടിന്റെ തിണ്ണയുടെ പടിക്കെട്ടുകൾ ഇറങ്ങി ഉപദേശി അവൾക്ക് അരികിലേക്ക് എത്തി,
ശേഷം അവളോട് ആരാഞ്ഞു ഏതു വീട്ടിലെ ആണ് മോൾ?
അവൾ വീട്ടുപേര് പറഞ്ഞു.
വീണ്ടും ചോദ്യം എന്താ മോളുടെ പേര്?
അവൾ പറഞ്ഞു റോസക്കുട്ടി.

ഉപദേശി ചുറ്റും ഒന്ന് കണ്ണോടിച്ചു അനവധി പുഷ്പങ്ങൾ നിറഞ്ഞ ആ തോട്ടത്തിൽ അതിമനോഹരം ആയി വിടർന്നു നിൽക്കുന്ന റോസ്‌ ചെടികൾ തന്റെ കണ്ണിൽ പെട്ടു.
ഉപദേശി അവളുടെ മുഖത്തേക്ക് ഒന്നു നോക്കിയിട്ട് തിരിഞ്ഞു വറീത് അച്ചാനോടും അമ്മയോടും ആയി പറഞ്ഞു ഈ തോട്ടത്തിൽ അനേകം പുഷ്പങ്ങൾ വിടർന്നു നിൽക്കുന്നുണ്ട് അവയിൽ സുഗന്ധം കൊണ്ടും സൗന്ദര്യം കൊണ്ടും ഏറ്റവും മനോഹരി റോസ്‌ ചെടി ആണ് എന്നാൽ പുറമേക്ക് മനോഹരി എങ്കിലും അകമേ മുള്ളുകൾ നിറഞ്ഞ വേദന നിറഞ്ഞൊരു സുന്ദരി ആണല്ലോ ഇവൾ.
അമ്മാമ്മ മുളിക്കൊണ്ട് പറഞ്ഞു ഉപദേശി ഒന്ന് ശ്രെമിച്ചു നോക്ക് ഞങ്ങൾ ഉണ്ട് കൂടെ.
ഉപദേശി റോസാക്കുട്ടിയോട് ചോദിച്ചു മോൾ എപ്പോളാ വീട്ടിൽ പോകുന്നത്?
അവൾ തിരിച്ചു പോകുന്ന സമയം പറഞ്ഞു.
ഉപദേശി അവളോട് പറഞ്ഞു ഞാൻ അവിടെ കവലയിലേക്ക് പോവുകയാണ് അവിടെ ഒരു പരസ്യ യോഗം നടത്തണം.
മോൾ ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ ഞാൻ അവിടെ ഉണ്ടാകും, എന്നെ നിങ്ങളുടെ വീട്‌ ഒന്നു കാണിച്ചു തരേണം.

തുടർന്ന് ആ മുറ്റത്തു അവളോട് ഒപ്പം നിന്ന് ഒരു ചെറിയ പ്രാർത്ഥന കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞു ഉപദേശി കവലയിലേക്ക് നടന്നു.
അവൾ ആ തോട്ടത്തിൽ തന്റെ ജോലികളിലേക്ക് കടന്നു ഏതാനും മണിക്കൂറുകൾക്ക് ശേഷം വീട്ടിനുള്ളിൽ അധ്വാനത്തിന് ശേഷം പൊന്നമ്മമ്മയും തോട്ടത്തിലെ പണികൾക്ക് ശേഷം റോസക്കുട്ടിയും ഒരുമിച്ചു ആ വീട്ടിൽ നിന്നും ഇറങ്ങി.
അവരിരുവരും നടന്ന് കവലയിൽ എത്തി കവലയിൽ നിന്ന് അവർക്കൊപ്പം ഉപദേശിയും കൂടി.

നടന്ന് അവർ പൊന്നമ്മാമ്മ യുടെ വീടിന്റെ മുൻപിൽ എത്തി പാടവരമ്പിൽ ചുറ്റും വേലികെട്ടിയ വെളിമേൽ മനോഹരമായ വള്ളിച്ചെടി കൾ പൂത്തുലഞ്ഞു നിൽക്കുന്ന മനോഹരമായൊരു വീട്‌.
ആ വീട്‌ ചുറ്റും അരണ്ട വെളിച്ചം നിറഞ്ഞതെങ്കിലും അകമേ വൈദ്യുതി ദീപങ്ങൾ പ്രഭ ചൊരിഞ്ഞു നിൽക്കുന്നു. പോരാത്തതിന് വീട്ടിനുള്ളിൽ നിന്നും മനോഹരമായ സംഗിതം ഒഴുകിയെത്തുന്നു.

പൊന്നമ്മാമ്മ ഉപദേശിയോടായി പറഞ്ഞു ഉപദേശി ഒന്ന് നിൽക്കെ ഞാൻ എന്റെ മകനെ ലൈറ്റുമായി നിങ്ങൾക്ക് ഒപ്പം അയക്കാം ഇനിയും കുറച്ചു ദൂരം കൂടി നടക്കാൻ ഉണ്ട് റോസാക്കുട്ടിയുടെ വീട്ടിലേക്ക് എത്താൻ.
ഉപദേശി പോയിട്ട് വരുമ്പോളേക്കും ഞാൻ അത്താഴം ഒരുക്കി വെക്കാം കഴിച്ചിട്ടേ പോകാവൂ,
അതും പറഞ്ഞിട്ട് അമ്മാമ്മ വീട്ടിനുള്ളിലേക്ക് ഓടി അല്പനിമിഷത്തിന് ശേഷം ആ വീട്ടിനുള്ളിൽ നിന്നും ഒരു ചെറുപ്പക്കാരൻ വെളിച്ചവുമായ് ഇറങ്ങി വന്നു.

ഉപദേശി അയാളോട് ചോദിച്ചു എന്താ മോനെ പേര്?
ബോവസ് എന്ന് അയാൾ മറുപടി പറഞ്ഞു തുടർന്ന് അവർ മൂവരും ബോവസ് തെളിച്ച വെളിച്ചത്തിൽ ഉപദേശിക്കു പിന്നാലെ അവളുടെ വീട്ടിലേക്ക് നടന്നു.
അതുവരെ ഉണ്ടായിരുന്ന അരണ്ട വെളിച്ചവും അവർക്കുമുൻപിൽ ഇരുളായി മറഞ്ഞു,
അവിടവിടെയായി തെളിഞ്ഞു നിൽക്കുന്ന വീടുകളിലെ വൈദ്യുതി വെളിച്ചമല്ലാതെ മറ്റൊന്നും അവർക്ക് ചുറ്റും
ഇല്ലായിരുന്നു.

അങ്ങനെ നടന്ന് വീടകളിലെ വെളിച്ചങ്ങൾ പോലും അകലേക്ക്‌ മറഞ്ഞ ഒരു തോട്ടത്തിലേക്ക് എത്തി, അവിടെ അവരെ സ്വാഗതം ചെയ്തത് ഒരു സ്ത്രീയുടെ നിലവിളിയായിരുന്നു
എഡീ….
റോസക്കുട്ടിയെ വിശക്കുന്നെടി മോളെ…

ആ ഇരുളിലെ വാക്കുകൾ മുന്നിൽ നടന്ന ഉപദേശിയെയും വെളിച്ചം തെളിച്ച ബോവാസിനെയും പിന്നിലേക്ക് വലിച്ചു,
അതുവരെ പിന്നിൽ നടന്ന റോസക്കുട്ടി അവിടുന്ന് അങ്ങോട്ട് അവർക്കു മുൻപിൽ നടന്നു,
പെട്ടന്ന് ആ നിശബ്ദതയെ തകർത്തുകൊണ്ട് ഒരു പുരുഷ ശബ്‍ദം ആ ഇരുളിൽ മുഴങ്ങി
ദഹിക്കുന്നെടി പെണ്ണെ….
എവിടാ നീ..

(തുടരും )

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply