ഐ. പി. സി. കുണ്ടറ സെൻ്ററിന് പുതിയ നേതൃത്വം

കുണ്ടറ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കുണ്ടറ സെൻ്ററിന് 2024 – 2025 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ 2, ശനിയാഴ്ച പാസ്റ്റർ ബേബി തോമസിന്റെ അധ്യക്ഷതയിൽ ഐ. പി. സി. ബേർശേബാ അമ്പലത്തുംകാല സഭയിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. പുതിയ ഭാരവാഹികൾ പാസ്റ്റർ പൊന്നച്ചൻ എബ്രഹാം (പ്രസിഡൻ്റ്), പാസ്റ്റർ രാജു തോമസ് (വൈ. പ്രസിഡൻ്റ്), പാസ്റ്റർ ജെയിംസ് വി. ടി (സെക്രട്ടറി), ഇവാ. കുഞ്ഞുമോൻ വർഗീസ് (ജോ. സെക്രട്ടറി), ഇവാ. പി. കെ ജോൺസൻ (ട്രഷറർ), ഇവാ. ജോർജ്കുട്ടി മാർക്കോസ് (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർ ബിജു ചാക്കോ , ഇവാ. ബിനു ബേബി, ഇവാ. സാബു ജോർജ്, തങ്കച്ചൻ, പൊന്നൂസ് (കമ്മിറ്റി മെമ്പേഴ്സ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

പ്രയർ ബോർഡ്‌ ഭാരവാഹികളായി പാസ്റ്റർ പൊന്നച്ചൻ എബ്രഹാം (ചെയർമാൻ), ഇവാ: സുരേഷ് (പ്രസിഡന്റ്‌), പാസ്റ്റർ ഷിജു പി. വി ( സെക്രട്ടറി) എന്നിവരും ചാരിറ്റി ബോർഡ്‌ ഭാരവാഹികളായി പാസ്റ്റർ പൊന്നച്ചൻ എബ്രഹാം (ചെയർമാൻ), പാസ്റ്റർ തോമസ് യോഹന്നാൻ(സെക്രട്ടറി), ഇവാ. ബിനു ബേബി (ട്രഷറർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading